Breaking News
Home / Lifestyle / ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 20 മെയ് 2018) എങ്ങനെ എന്നറിയാം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 20 മെയ് 2018) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പല കാര്യങ്ങളിലും പതിവിലും ആയാസപ്പെടേണ്ട സാഹചര്യങ്ങള്‍ വരാം. കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങള്‍ അനുകൂലമായി ഭവിക്കും. പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും. കുടുംബസുഖം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വാക്കുകളും നിര്‍ദേശങ്ങളും അംഗീകരിക്കപ്പെടാത്തത്തില്‍ വൈഷമ്യം തോന്നും. കലഹ സാധ്യത ഉള്ളതിനാല്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനോസുഖം, കാര്യസാധ്യം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
ദിവസം അത്ര അനുകൂലമല്ല. പ്രധാന കര്‍തവ്യങ്ങള്‍ പറ്റുമെങ്കില്‍ മറ്റൊരു ദിവസ ത്തേക്ക് മാറ്റി വയ്ക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ നേട്ടം, അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ഇഷ്ട ബന്ധു സമാഗമത്താല്‍ സന്തോഷം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഇടപെടുന്ന കാര്യങ്ങള്‍ വിജയകരമാക്കാന്‍ കഴിയും. ഉന്നത വ്യക്തികളില്‍ നിന്നും സഹായം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാന ഭാരവും അലച്ചിലും വര്‍ധിക്കാന്‍ ഇടയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങള്‍ സംഭവിച്ചുവെന്നു വരാം. ശ്രദ്ധയോടെ ഇടപെട്ടാല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, ഇഷ്ടാനുഭവങ്ങള്‍, വിശ്രമ സുഖം മുതലായവ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവിചാരിത ധന നേട്ടം, കാര്യലാഭം തുടങ്ങിയവ വരാം. പ്രമുഖ വ്യക്തികളുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിച്ചെന്നുവരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രാരംഭ തടസ്സങ്ങള്‍ മൂലം സംരംഭങ്ങളില്‍ നിന്നും പിന്മാറാന്‍ ആലോചിക്കും. പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭിക്കാന്‍ പ്രയാസമാണ്.

About Intensive Promo

Leave a Reply

Your email address will not be published.