Breaking News
Home / Lifestyle / ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനായി ഒരു ജീവിതം മുഴുവനും തികയാതെ വരും

ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനായി ഒരു ജീവിതം മുഴുവനും തികയാതെ വരും

ലൈംഗികത ഒളിച്ചുവയ്ക്കപ്പെടേണ്ട ഒന്നല്ല എന്ന ബോധം യുവ തലമുറയ്ക്കുണ്ട്. മോശമായ ഒന്നാണ് ലൈംഗികത എന്ന കപട ബോധത്തില്‍ നിന്നും ഭൂരിഭാഗം മലയാളികളും മാറി ചിന്തിച്ചു തുടങ്ങി. കൂടാതെ സമാര്‍ട്ട് ഫോണുകള്‍ തങ്ങളുടെ ചര്‍ച്ചയ്ക്കും സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നതിനു മികച്ച മാധ്യമമായി മാറിയതോടെ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്.

ലൈംഗികത വെറും ശാരീരികമായ ഒന്നല്ല. അതില്‍ സ്നേഹം കരുതല്‍ വിശ്വാസം തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. പരസ്പരം അറിയുകയും ഒത്തു ചേരുകയും ചെയ്യുന്ന ഈ പ്രതിഭാസം മനുഷ്യര്‍ ഉണ്ടായ കാലം മുതല്‍ നടക്കുന്ന ഒന്നാണ്. പിന്നെ എപ്പോള്‍ മുതലാണ്‌ അത് തെറ്റായും ഒളിച്ചു വയ്ക്കപ്പെടെണ്ടതായും മാറിയത്? അവിടെ നിന്നും മാറിയ ന്യൂജനറേഷന്‍ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംവാദത്തിനു മുതിരുന്നു. അതിനുള്ള തെളിവാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍

ഒരു ജീവിതകാലം മുഴുവന്‍ എടുത്താലും തീരില്ല അത്രയ്ക്ക് വിശാലമാണ് രതിയുടെ ലോകമെന്നു പ്രിന്‍സ് ജോണ്‍ പറയുന്നു. ലൈംഗികതയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിനു ലഭിച്ച മറുപടിയില്‍ ഉണ്ടായിരുന്ന ചോദ്യങ്ങള്‍ക്ക് വളരെ ലളിതമായി വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിന്‍സ്. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചും അതിലെ ഊഷ്മളതയെക്കുറിച്ചും പറയുന്ന പ്രിന്‍സിന്റെ ലേഖനം വായിക്കാം.

പ്രിന്‍സിന്റെ കുറിപ്പ്

ലൈംഗിക ബന്ധത്തിന്‍റെ എണ്ണം ഒരു ദിവസം മൂന്നോ നാലോ ഒരുപക്ഷെ അതില്‍ കൂടുതലോ ആയി ഒരൊറ്റ ഇണയുമായി വര്‍ഷങ്ങളോളം ജീവിക്കുക എന്നതിനെ കുറിച്ച് മുന്‍പ് പോസ്റ്റ്‌ ചെയ്തപ്പോള്‍ നിരവധി ആളുകള്‍ അത് എങ്ങനെ ആണ് സാധ്യമാകുന്നത് എന്ന രീതിയില്‍ ചോദിച്ചത്. വളരെ ആത്മാര്‍ഥമായ ചോദ്യങ്ങള്‍ തന്നെ ആയിരുന്നു എന്നതിനാല്‍ എല്ലാവര്‍ക്കും ഉപകാരപ്രദമാവുന്ന രീതിയില്‍ പബ്ലിക്കായി എഴുതാം എന്ന് ഉറപ്പു കൊടുത്തു.

ഞാന്‍ എന്നെ കുറിച്ച് തന്നെ ആദ്യം പറയാം , ഞാനും എന്‍റെ കൂട്ടുകാരിയും പതിനാലു വര്‍ഷമായി ലൈംഗിക ബന്ധം തുടരുന്നു. ഇതില്‍ തന്നെ 11 വര്‍ഷമായി ഒരുമിച്ചു താമസിക്കുന്നു. ഒന്‍പതു വയസായ ഒരു മകള്‍ ഉണ്ട്. ഗര്‍ഭകാലത്തിന്‍റെ അവസാന മാസം വരെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് എഴുതിയ പോസ്റ്റ്‌ പണ്ട് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വിക്കിപ്പീഡിയയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ എഴുതുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്.

TURN ON TURN OFF FACTORS

ഞങ്ങള്‍ ആദ്യംതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ TURN OFF ആക്കുന്ന കാര്യങ്ങള്‍ പങ്കു വച്ചു, ഫോണ്‍ കോള്‍, കോളിംഗ് ബെല്‍, പ്രഷര്‍കുക്കര്‍, വാട്ടര്‍ടാങ്ക് നിറയുന്നത് , പങ്കാളി ഉറങ്ങിപ്പോകുന്നത് ഇതൊക്കെ എനിക്ക് വലിയ പ്രശ്നങ്ങള്‍ ആയിരുന്നു.

THONG, ലോഞ്ചറി പോലെയുള്ള അടിവസ്ത്രങ്ങളോടുള്ള ഇഷ്ടം , അതും ചുവപ്പ്, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളില്‍. ടാറ്റൂ , ജനനെന്ദ്രിയങ്ങളിലെ പിയേഴ്സിംഗ് തുടങ്ങിയ പ്രത്യേക താല്‍പര്യങ്ങള്‍ പങ്കാളിയുമായി തുറന്നു പറഞ്ഞു. ആ ഇഷ്ടങ്ങളോടുള്ള പങ്കാളിയുടെ ഐക്യപ്പെടല്‍ നിര്‍ണ്ണായകമാണ്, അത് പോലെ തന്നെ അവളുടെ ഇഷ്ടങ്ങളും, അതെത്ര വൈല്‍ഡ് ആണെങ്കിലും പൂര്‍ണ്ണ മനസോടെ , എന്‍റെ കൂടെ ഉള്ള ആളാണ്‌ എന്നുള്ള മനസോടെ പ്രാവര്‍ത്തികമാക്കി.

സാധാരണ ഒന്നോ രണ്ടോ തവണ വരെ എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉണ്ട്, ചിലപ്പോള്‍ രണ്ടു ദിവസങ്ങള്‍ കൂടുമ്പോഴോ ആഴ്ചയില്‍ ഒരിക്കലോ ഒക്കെ ആവാം , അത് നമ്മുടെ ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്.

TEMPTATION OF NUDITY

സാധാരണ ദിവസത്തില്‍ രണ്ടു തവണഎ ന്ന രീതിയില്‍ ലൈംഗിക ജീവിതം ആസ്വദിച്ചിരുന്ന ഞങ്ങള്‍, ആദ്യമാസങ്ങളില്‍ തന്നെ ന്യൂഡ്‌ ലൈഫ് ശീലിച്ചു. അതായത് സാധാരണ വീട്ടില്‍ നടക്ക്കുംപോള്‍ ഒക്കെ ഭാഗികമായി ന്യൂഡ്‌ ആയിരിക്കും , എന്നാല്‍ രാത്രിയില്‍ ആവട്ടെ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യുമ്പോഴും , സംസാരിക്കുമ്പോഴും , വായിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം നഗ്നരായിരിക്കും,

നഗ്നശരീരങ്ങള്‍ പരസ്പരം കാണുമ്പോഴും അറിയാതെ സ്പര്‍ശിക്കുമ്പോഴും ഒക്കെ അതൊരു ലൈംഗിക ബന്ധത്തിലേയ്ക്കുള്ള പ്രചോദനം ആയി മാറാറുണ്ട്.

ANYTIME FOREPLAY

സെമിന്യൂഡ്‌ / ന്യൂഡ്‌ ആയി കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്നു പറഞ്ഞല്ലോ അതിനുപുറമേ ഞങ്ങള്‍ സദാ സമയവും ഫോര്‍പ്ലേ ചെയ്യുന്ന രാതി നടപ്പിലാക്കി, ഭക്ഷണം പാകം ചെയ്യുമ്പോഴും , ടി വി കാണുമ്പോഴും , വീട്ടില്‍ ഗസ്റ്റ് ഉള്ളപ്പോള്‍ പോലും ഫോര്‍ പ്ലേ സാധ്യമാകും, ഒരു ചുംബനമോ സ്പര്‍ശമോ നോട്ടമോ പോലും ശരീരത്തെയും മനസിനെയും ഒരു ലൈംഗികമായ അനുഭൂതി പങ്കു വയ്ക്കുന്നത്തിനു വേണ്ടി പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും.

MAKE A DIFFERENCE

വ്യത്യസ്തത സദാ കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണം , വ്യത്യസ്തത എന്നാല്‍ വിവിധ പോസുകള്‍ അല്ല , മൊത്തത്തില്‍ ഉള്ള പുതുമ. ഒരിയ്ക്കല്‍ ലൈംഗിക ബന്ധത്തിനായി മുറിയിലേയ്ക്ക് ചെല്ലുമ്പോള്‍ പൂര്‍ണ്ണ നഗ്നനായി നിന്ന ഞാന്‍ ഒരു പുതിയ റെഡ് ടൈ ധരിച്ചു. ഇത് പങ്കാളിയ്ക്ക് ഒരു വലിയ പുതുമ ആയിരുന്നു, ഹോളിയുടെ സമയത്ത് നിറം പൂശിയ ശരീരങ്ങള്‍ കൊണ്ട് ഇണ ചേര്‍ന്നതും ക്രിസ്മസ് രാത്രിയില്‍ സാന്റാതൊപ്പി വച്ച് കൊണ്ട് ഇണ ചേരുന്നതും ഒക്കെ ഊഷ്മളമായ അനുഭവങ്ങള്‍ ആണ് തരുന്നത്.

POSITION & PLACE

ലൈംഗിക ബന്ധത്തിന് കിടപ്പറ തന്നെ വേണം എന്നില്ല, വീടിനുള്ളിലെ വിവിധ മുറികള്‍ , ടെറസ് , കാര്‍ , പുഴ , കാട്. എന്തിനു വാട്ടര്‍ ടാങ്കില്‍ പോലും സെക്സ് ചെയ്തിട്ടുണ്ട്. മൂന്നാറില്‍ ജീവിച്ചിരുന്ന കാലത്ത് ഓപ്പണ്‍ എയറില്‍ ചെയ്തിരുന്ന ലൈംഗിക ബന്ധം ഒരിക്കലും മറക്കാന്‍ സാധിക്കില്ല.

BODY MAINTENANCE

ലൈംഗിക ജീവിതത്തിലെ സുപ്രധാന ഘടകം ആണ് ശരീര ശുചിത്വം, ശരീരവും ലൈംഗിക അവയവവും സദാസമയവും ഒരു ലൈംഗിക ബന്ധത്തിനായി സുസജ്ജം ആക്കി നിര്‍ത്തുക. ശരീരരോമങ്ങള്‍, ഫോര്‍സ്കിന്‍, യോനീഭാഗങ്ങള്‍ ഇപ്പോഴും വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം.

BED ROOM IS FOR BAD PEOPLE

GOOD GIRL ഇമേജ് സദാസമയവും കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന, സ്ത്രീകള്‍ , ആ ഇമേജ് സൂക്ഷിച്ചില്ലെങ്കില്‍ അവരെ സംശയിക്കുന്ന പങ്കാളി എന്നിവ നമ്മുടെ നാടിന്‍റെ പരാജയമാണ്. വദനസുരതത്തെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും പാപമായ ഒന്ന് അല്ലെങ്കില്‍ മോശമായ ഒന്ന് എന്ന ധാരണയാണ്. ശുക്ലത്തെ ഒരു വിസര്‍ജ്യ വസ്തു പോലെ കരുതുന്ന രീതിയും പ്രശ്നമാണ്, അതുപോലെ ആണ് യോനീ സ്രവങ്ങളും.

പുരുഷന്‍റെ വൃഷണങ്ങള്‍ ,മുലക്കണ്ണ് എന്നിവയില്‍ ലൈംഗിക ബന്ധത്തിന്‍റെ സമയത്തുള്ള സ്പര്‍ശം വലിയ അനുഭൂതി തന്നെ നല്‍കും.

CONTROL EJACULATION
ഒരു പെഴ്സണല്‍ ട്രിക് ആണ്, നമ്മള്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യം ഓര്‍ക്കുക , അതായത് ഓഫീസില്‍ ഉടന്‍ സബ്മിറ്റ് ചെയ്യേണ്ട ഫയല്‍ , അല്ലെങ്കില്‍ സ്റ്റോക്ക്മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് ലഭിച്ച തിരിച്ചടി , അങ്ങനെ എന്തെങ്കിലും , സ്ഖലനം സംഭവിക്കാന്‍ പോകുന്നു എന്ന രീതിയില്‍ വൃഷണങ്ങള്‍ ഹാര്‍ഡ് ആവുകയും , ഉള്ളില്‍ ഒഴുക്ക് അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഉടനെ ആ ഫയലിനെ കുറിച്ചോ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ചോ ചിന്തിക്കുക, ഇത് പുരുഷന്‍ മാത്രമേ അറിയാവൂ , ഇങ്ങനെ ചിന്തയെ മാട്ട്ടി വിട്ടാല്‍ എത്ര തവണ വേണമെങ്കിലും സ്ഖലനം നിയന്ത്രിക്കാന്‍ സാധിക്കും. ഇണയ്ക്ക് രതിമൂര്‍ച്ച കൈവരുന്നതു വരെ ഇത് തുടരാം.

STUDY CLITORIS AND G SPOT

സ്ത്രീയുടെ ഏറ്റവും സംവേദന ശക്തി കൂടിയ ലൈംഗിക ഇടങ്ങള്‍ ആണ് ക്ളിറ്റൊറിസും ജി സ്പോട്ടും. ജി സ്പോട്ട് കണ്ടെത്തുക എന്നത് ശ്രമകരമാണ് എങ്കിലും ക്ളിറ്റൊറസ് അങ്ങനെ അല്ല. എന്നാലും സ്വയംഭോഗം , ഫോര്‍ പ്ലേ , വദന സുരതം എന്നീ സമയങ്ങളില്‍ അല്ലാതെ INTERCOURSE നടക്കുമ്പോള്‍ ക്ളിറ്റൊറിസില്‍ സ്പര്‍ശം എത്താനുള്ള സാധ്യത കുറവാണ് , ശരീരം പ്രത്യേക രീതിയില്‍ ക്രമീകരിച്ചാല്‍ പുരുഷന് വയര്‍ കൊണ്ട് ക്ളിറ്റൊറിസില്‍ തുടര്‍ച്ചയായി താളത്തില്‍ മര്‍ദം നല്‍കാന്‍ കഴിയും, വിരല് കൊണ്ട് ചെയ്യുന്നത് അല്പം റൂഡ്‌ ആണെങ്കിലും മൃദുവായി ശ്രമിക്കാവുന്നതാണ്.

HOW MANY TIMES A DAY ?
ശരിക്കും ഇതൊരു നല്ല ചോദ്യമല്ല, അങ്ങനെ ഒരു കണക്കു വയ്ക്കുന്നത് നല്ലതല്ല , ഒരു തവണ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ദിവസം മുതല്‍ എട്ടു തവണ വരെ സാധ്യമായ ദിവസങ്ങളുടെ ഒരു സമാഹാരമാണ് ജീവിതം എന്ന അനുഭവത്തില്‍ നിന്ന് പറയുന്നു ഒരുമിച്ചുള്ള ജീവിതത്തിലെ ഏതെല്ലാം പ്രശ്നങ്ങളെയും ഒറ്റക്കെട്ടായി നിന്ന് ധീരമായി നേരിടാന്‍ ഊഷ്മളമായ ലൈംഗിക ബന്ധത്തിന് സാധിക്കും.

About Intensive Promo

Leave a Reply

Your email address will not be published.