ലോകത്ത് ഒരു നിർമ്മിതിയും ഇങ്ങനെ കാണപ്പെട്ടിട്ടില്ല. വലിയ ഒരു പർവ്വതം, അതിന്റെ മുകൾ ഭാഗത്തു നിന്ന് ടൺ കണക്കിനു കല്ല് കൊത്തിയടർത്തിമാറ്റി നിർമ്മിച്ചിട്ടില്ല. അതാണ് കൈലാസ് ക്ഷേത്രത്തിന്റെ പ്രത്യേകത. സാധരണ ഗുഹാ ക്ഷേത്രങ്ങൾ വശങ്ങളിൽനിന്നു കൊത്തിയടർത്തി ഒരു ഗുഹപോലെയാണ് നിർമ്മിക്കുക. മുകളിൽ നിന്നു കൊത്തിയെടുക്കുന്നതിനേക്കാൽ എത്രയോ എളുപ്പമാണിത്.
എന്നാൽ കൈലാസ ക്ഷേത്രത്തിന്റെ ഒരു തൂണിനു തന്നെ 100 അടിയോളം ഉയരമുണ്ട്. വിവിധ ബ്‌ളോക്കുകളായിട്ടാണു കൊത്തിയെടുത്തിയിരിക്കുന്നത് അവ തമ്മിൽ ബന്ധിപ്പിക്കുന്ന പാലവും കൊത്തിയെടുത്തതാണു അല്ലാതെ, ഒരൊറ്റ കല്ലു പോലും പുറമെ നിന്ന് കൊണ്ടു വന്ന് വെച്ചിട്ടില്ല, അതെല്ലാം ആദ്യമേ ആസൂത്രണം ചെയ്തു, ഒരു അണുവിട പോലും തെറ്റാതെ പൂർത്തിയാക്കിയതിനു പിന്നിലുള്ള സാങ്കേതിക വിദ്യ എന്താണ് എന്നാണ് പ്രശസ്ത ബ്ലോഗറായ മാത്തപ്പൻ ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നത്.
ലഭ്യമായ ചരിത്ര വിവരമനുസരിച്ച് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന കാലഘട്ടം ബി.സി 773 നും 756 നും ഇടയ്ക്കുള്ള പതിനെട്ടു വർഷമാണ്. (ലിങ്ക്) അക്കാലത്ത് അവിടെ ഭരിച്ചിരുന്ന കൃഷ്ണഗൂഡ വംശത്തിലെ കൃഷ്ണ രാജയുടെ കാലത്താണ് ഇത് നിർമ്മിക്കപെട്ടിരിക്കുന്നതാണു ചരിത്രം പറയുന്നത്. ഇനി വെറും പതിനെട്ട് വർഷം കൊണ്ടു ഇത് എങ്ങനെ നിർമ്മിച്ചു എന്നതാണ് നമ്മളെ അതിശയിപ്പിക്കുന്ന ചോദ്യം?
ഇത് നിർമ്മിച്ചിരിക്കുന്ന രീതി വളരെ വിചിത്രമാണ്. വൻമലയുടെ മുകൾ ഭാഗത്ത് നിന്നു ലംബമായി (വെർട്ടിക്കൽ എക്‌സകവേഷൻ) തുരന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിങ്ങൾ ആകാശയാത്ര ചെയ്യുകയാണെങ്കിൽ ഈ ഒരോറ്റ ഗുഹാക്ഷേത്രം മാത്രമേ നിങ്ങൾക്ക് കാണാൻ സാധിക്കുകയുള്ളൂ. ബാക്കി ഗുഹാക്ഷേത്രങ്ങളെല്ലാം വശങ്ങളിൽ നിന്ന് തുരന്നാണ് നിർമ്മിച്ചിരിക്കുന്നത്.
140 അടി വീതിയും 250 അടി നീളമുള്ള ഒരു നടുമുറ്റം, അതിന്റെ മദ്ധയ്ത്തിൽ ശിവന്റെ അമ്പലം, ഇത് രണ്ടു നിലകളിലായി പതിനാറു വലിയ തൂണുകളിൽ സ്ഥിതിചെയ്യുന്നു. ഒരു നിലയുടെ തൂണുകളുടെ ഉയരം ഏകദേശം 25 അടിയോളം വരും. ഏറ്റവും വലിയ ഗോപുരതൂണീനു 100 അടിക്കു മുകളിൽ ഉയരമുണ്ട്. ഈ ശിവന്റെ അമ്പലത്തിനു ചുറ്റൂമായി അഞ്ചു അമ്പലങ്ങൾ കൂടിയുണ്ട്. ഇതിൽ മൂന്നെണ്ണം നദീ ദേവതകളായ യമുന, ഗംഗ സരസ്വതി എന്നിവയെ പ്രതിഷ്ഠിച്ചിരിക്കുന്നു. രണ്ടെണ്ണം ധ്വജസ്തംഭങ്ങളാണു. ഇതിലെല്ലാം അസാമാന്യ കൊത്തുപണികളാണു നമുക്ക് കാണാൻ കഴിയുക.
ഇനി നമ്മുക്ക് മൊത്തം കൊത്തി മാറ്റപെട്ട കല്ലിന്റെ മൊത്തം ഭാരമെടുക്കാം. ഇത് വളരെ ലളിതമായി ഗണിതം കൊണ്ടു മനസ്സിലാക്കാൻ പറ്റും. വ്യാപ്തം ഗുണം സാന്ദ്രത (വോള്യം ഇന്റു ഡെൻസിറ്റി). അത് ഏകദേശം 40 ലക്ഷം ടൺ വരും. ഇനി ഇത് പതിനെട്ടു വർഷം കൊണ്ടു പണീതു തീർക്കണമെങ്കിൽ ലളിതമായ കണക്കു പ്രകാരം മണീക്കൂറിൽ അഞ്ചു ടൺ വീതം കൊത്തിയെടുക്കണം. അതായത് യുദ്ധമോ, അവധി ദിവസമോ, മഴ ദിവസമോ ഇല്ലാതെ 24 മണിക്കൂറും കണക്കൂകൂട്ടിയാണിത്. മാത്രവുമല്ല ഭംഗിയുള്ള കൊത്തു പണിക്കും കെട്ടിടങ്ങൾ തമ്മിലുള്ള പാലം തുടങ്ങിയവയ്ക്കും ചുമ്മാ അങ്ങനെ അടർത്തിയാൽ പോരല്ലോ, പക്ഷെ അതൊന്നും പരിഗണിക്കാതെ തന്നെ മണിക്കൂറിൽ അഞ്ചു ടൺ കല്ല് കൊത്തിയെടുക്കാൻ (പൊട്ടിക്കാതെ) സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ അക്കാലത്തുണ്ടായിരുന്നോ എന്നതാണു പ്രധാന ചോദ്യം?
ഇനി നമ്മുക്ക് ഇന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ചു പോലും അങ്ങനെ കൊത്തിയെടുക്കുന്ന വൻ മെഷീൻ നമുക്കില്ല. വലിയ കല്ലുകൾ ബോംബ് പോലെ സ്‌ഫോടനം നടത്തിയാണു പൊട്ടിച്ചെടുക്കാൻ സാധിക്കുക. അത്തരത്തിൽ ഒരിക്കലും നമ്മുക്കിങ്ങനെ ഒരു ക്ഷേത്രം നിർമ്മിക്കാൻ കഴിയില്ല. ഇന്നത്തെ ടെക്‌നോളജി വെച്ചായാലും ആയിരകണക്കിനു റോബോട്ടുകളെ അണിനിരത്തിയാലും ഇതുപോലെ ഒരു ക്ഷേത്രം പതിനെട്ടു വർഷം കൊണ്ടു കൊത്തിയെടുക്കാൻ സാധിക്കില്ല എന്നു പ്രമുഖ സിവിൽ എഞ്ചിനീയറിങ്ങ് വിദഗ്ദർ പറയുന്നു. അങ്ങിനെയെങ്കിൽ 3000 വർഷങ്ങൾക്കു മുമ്പുള്ള ആ സാങ്കേതിക വിദ്യ എന്താണ്? അതിന്റെ കാര്യ കാരണങ്ങൾ ശാസ്ത്രം വിശകലനം ചെയ്യേണ്ടതുണ്ട്.
kailasa temple ellore_NewsPress
ആ സാങ്കേതികവിദ്യ മനസ്സിലാക്കി കഴിഞ്ഞാൽ വൻകിട പാലങ്ങളും, ഡാമുകളും കെട്ടിട സമുച്ചയങ്ങളും നിർമ്മിക്കാൻ അതു ഉപയോഗിക്കാൻ കഴിഞ്ഞേക്കും. അത് സിവിൽ എഞ്ചിനിയറീങ്ങിൽ ഒരു വിപ്ലവം സൃഷ്ടിച്ചേക്കാം. എന്തായാലും പുരാതന ‘ടെക്‌നോളജി’ ആധുനിക ‘ടെക്‌നോളജി’ക്ക് വഴികാട്ടിയാകുന്ന സമയം അത്ര വിദൂരമല്ല!