Breaking News
Home / Lifestyle / പുരുഷന്‍മാരുടെ ലൈംഗികാരോഗ്യത്തിന് സവാള അത്യുത്തമമോ ഇതിനായി സവാള ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കണമെന്ന് കൂടുതലറിയൂ

പുരുഷന്‍മാരുടെ ലൈംഗികാരോഗ്യത്തിന് സവാള അത്യുത്തമമോ ഇതിനായി സവാള ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കണമെന്ന് കൂടുതലറിയൂ

സവാള വെറുമൊരു ഭക്ഷണചേരുവയാണെന്നു കരുതാന്‍ വരട്ടെ, ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. ഇതിലെ സള്‍ഫര്‍ ദുര്‍ഗന്ധമുണ്ടാക്കുന്നതാണെങ്കിലും ഈ സള്‍ഫര്‍ കഷണ്ടിയുള്‍പ്പെടെ പലതിനുമുള്ള പരിഹാരമാണ്. സവാള പല പുരുഷലൈംഗികപ്രശ്നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണ്. ഇതിനായി സവാള ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കണമെന്ന് കൂടുതലറിയൂ,

പുരുഷന്മാരിലെ സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യും. സവാള ബട്ടറിലിട്ടു വഴറ്റുക. ഇത് അരച്ചോ അല്ലാതെയോ തേനുമായി ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഇത് സഹായിക്കും. സവാളനീരില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും ഗുണകരമാണ്. സവാള, വെളുത്തുള്ളി എന്നിവ ഒരുമിച്ചടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും. വെളുത്തുള്ളിയും സെക്സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. സവാള ജ്യൂസാക്കി അടിച്ച് ഇത് അരിച്ചു കുടിയ്ക്കാം. ദിവസവും ഇതു ചെയ്യുന്നതു ഗുണം നല്‍കും.

രാവിലെ കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ രാത്രിയിലോ ഉച്ചയ്ക്കോ ആകാം. ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് ഇത് രാത്രിയില്‍ കുടിയ്ക്കുന്നതാണ് ഗുണകരം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ജ്യൂസ് കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ സവാള അരിഞ്ഞ് മുകളില്‍ പറഞ്ഞ പ്രകാരം കഴിച്ചാലും മതി. എന്നാല്‍ ജ്യൂസാണ് കൂടുതല്‍ ഗുണകരം. സെക്സ് ഗുണങ്ങള്‍ക്കു പുറമെ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *