Breaking News
Home / Lifestyle / രോഗികള്‍ക്കെല്ലാം കീമോതെറാപ്പി, ഡോക് ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും..!!

രോഗികള്‍ക്കെല്ലാം കീമോതെറാപ്പി, ഡോക് ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും..!!

മനുഷ്യത്വമില്ലായ്മയുടെ പര്യായമാണ് ഡോ.ജോര്‍ജ് സമോറാ ക്യൂസേഡ. സ്വന്തം നേട്ടത്തിനും പണമുണ്ടാക്കാനുമായി കണ്ടമാര്‍ഗം അനാവശ്യമായി കീമോതെറാപ്പി ചികിത്സ നിര്‍ദേശിക്കുകയായിരുന്നു.

രോഗമില്ലാത്തവര്‍ക്ക് പോലും കീമോതെറാപ്പി ചികിത്സ നടത്തി ഒരു ജെറ്റ് വിമാനം സ്വന്തമാക്കിയിരിക്കുകയാണ് ഇയാള്‍. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന എക്‌ലിപ്‌സ്-500 ജെറ്റ് വിമാനമാണ് 2.5 മില്ല്യണ്‍ ഡോളര്‍ നല്‍കി ഈ 61കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന് പുറമെ ടെക്‌സസിന്റെ വിവിധ മേഖലകളിലായി നിരവധി വീടുകളും സ്വത്തുവകകളുമാണ് 2017 വരെ ഇയാള്‍ സമ്പാദിച്ചിരിക്കുന്നത്.

കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് അനാവശ്യ ചികിത്സ നിര്‍ദേശിച്ചതിനും രോഗികളല്ലാത്തവര്‍ക്ക് കീമോ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി പണം സമ്പാദിച്ചതിനെയും തുടര്‍ന്ന് സമോറയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈ രണ്ട് വരെ ഇയാളെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു.

ആഡംബര ജീവിതം നയിക്കുന്നതിന് പണം സമ്പാദിക്കാനായി ആയിരക്കണക്കിന് രോഗികള്‍ക്ക് അനാവശ്യമായതും വില കൂടിയതുമായി മരുന്നുകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ നിയമ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇയാളുടെ പേരില്‍ 240 മില്ല്യണ്‍ ഡോളറിന്റെ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് കേസും കള്ളപ്പണം വെളുപ്പിക്കല്‍ കേസും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. കുട്ടികള്‍ക്കുള്‍പ്പെടെ അനാവശ്യമായ ചികിത്സ നല്‍കിയാണ് അയാള്‍ പണം സമ്പാദിച്ചതെന്നും സൂചനയുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.