അത്ഭുതപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ ഭൂമിയിലെ ‘ഉറവിടം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി .മനുഷ്യനെ ഭ്രമിപ്പിക്കുന്ന മഞ്ഞലോഹത്തിന് ഇനി വില കുറയും .അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്തില്‍ വ്യാപാരത്തിലെ വിലയേറിയ വസ്തുവായി സ്വര്‍ണം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.60 കിലോമീറ്റർ ചുറ്റളവിൽ 4800 അടി ഉയരമുള്ള സ്വർണ മല ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
ലോകത്തിൽ നിലവിൽ ഉപയോഗത്തിലിരിക്കുന്ന സ്വർണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വർണശേഖരമുള്ള മലയാണ് ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.ഈ സ്വർണ മലയിൽ ഖനനം തുടങ്ങാൻ വേണ്ട സജീകരണങ്ങൾ നടത്താൻ പ്രാദേശിക സർക്കാർ നിർദേശം നൽകി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിനു വേണ്ട സജീകരണങ്ങളുമായി മുന്നിൽ നിൽക്കുന്നത്. ഈ വൻ നിധി ശേഖരം പുറത്തു വന്നാൽ ലോകത്തിലെ സ്വർണ വില 5000 ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.
പ്രകൃതിയ്ക്കും മലയ്ക്കും നാശമുണ്ടാകാത്ത രീതിയിൽ സ്വർണ ഖനനം ആരംഭിക്കുന്നതിനായാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.സ്വർണഖനനം പൂർത്തിയായാൽ ഏതാണ് 60 ബില്യൺ കോടിയുടെ സ്വർണശേഖരം ഇവിടെ നിന്നു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പ്രതീക്ഷിക്കുന്ന സ്വർണം ലഭിച്ചാൽ രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില അയ്യായിരം ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്
പക്ഷേ എങ്ങനെയാണു ഭൂമിയില്‍ ചിലയിടങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു സ്വര്‍ണമുണ്ടായതെന്നതില്‍ ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. യുദ്ധത്തിനും പലായനത്തിനും ദേശാന്തരഗമനങ്ങള്‍ക്കും കുടിയേറ്റത്തിനുമെല്ലാം കാരണമായ സ്വര്‍ണത്തിന്റെ ഭൂമിയിലെ ഉദ്ഭവം എവിടെ നിന്നാണെന്നതിന് വ്യക്തത തേടുന്നത് തുടരുകയാണ് ശാസ്ത്രലോകം ഇന്നും. ഭൂമിയിലെ സ്വര്‍ണത്തിന്റെ ‘ഉറവിടം’ തേടിപ്പോയ ഗവേഷകര്‍ ഒടുവില്‍ ആ നിര്‍ണായക കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.