Breaking News
Home / Lifestyle / ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ ഭാഗ്യ സംഖ്യയുണ്ട് ഇതാ 27 നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യ!

ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ ഭാഗ്യ സംഖ്യയുണ്ട് ഇതാ 27 നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യ!

ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്.

ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്. ജ്യോതിഷപ്രകാരം ഇരുപത്തേഴ് നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുണ്ട് .ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച്‌ ഒരു വ്യക്തിയുടെ ഭാഗ്യനിർഭാഗ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പർ ആയാലും പാസ്സ്‌വേർഡ് ആയാആയാലും ജന്മനക്ഷത്രമനുസരിച്ചുള്ള സംഖ്യ വരുന്നത് ഭാഗ്യം പ്രദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

ജന്മനക്ഷത്രപ്രകാരമുള്ള ഭാഗ്യസംഖ്യകൾ

അശ്വതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 7 ഭരണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9 കാർത്തിക നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1 രോഹിണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -2 മകയിരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9 തിരുവാതിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4 പുണർതം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -3 പൂയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 8

ആയില്ല്യം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 5 മകം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -7 പൂരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9 ഉത്രം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1 അത്തം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 2 ചിത്തിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9 ചോതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4 വിശാഖം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 3

അനിഴം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 8 തൃക്കേട്ട നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 5 മൂലം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 7 പൂരാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 6 ഉത്രാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1 തിരുവോണം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 2 അവിട്ടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9 ചതയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4

പൂരുരുട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 3 ഉതൃട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 8 രേവതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 5

ജന്മദിനം പറയും നിങ്ങളുടെ സ്വഭാവം!

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിച്ച സാഹചര്യം, ചുറ്റുപാടുകൾ, സുഹൃത്തുക്കൾ തുടങ്ങിയവ ചിലതുമാത്രം. എന്നാൽ വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തെ നിയന്ത്രിക്കുന്ന മറ്റു ചില ഘടകങ്ങളുമുണ്ടെന്നു ജ്യോതിഷം പറയുന്നു. ജന്മദിനത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ സ്വഭാവനിർണയത്തിൽ പ്രധാന ഘടകമാകാമെന്നാണ് ജ്യോതിഷം പറയുന്നത്. ഓരോ വ്യക്തിയുടെയും പൊതുസ്വഭാവം ജന്മദിനത്തിന്റെ പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ഞായറാഴ്ച ജനിച്ചവർ

സൂര്യദേവന് പ്രാധാന്യമുള്ള ഞായറാഴ്ച ജനിച്ചവർ എല്ലാക്കാര്യങ്ങളിലും ശോഭിക്കുന്നവരാണ്. എല്ലായിടത്തും ഒന്നാമതെത്താൻ ശ്രമിക്കുന്നവരാണിവർ. ബുദ്ധിവൈഭവം കൊണ്ട് സമൂഹത്തിൽ മുൻപന്തിയിൽ ഇവരെക്കാണാനാകും. ഇവർക്ക് പ്രാധാന്യം നൽകുന്നവരെ മാത്രമേ ഇക്കൂട്ടർ സുഹൃത്തുക്കളാക്കുകയുള്ളൂ അതിനാൽ അടുത്ത സുഹൃത്തുക്കൾ കുറവായിരിക്കും.

പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരായ ഇക്കൂട്ടർ പെട്ടന്ന് തന്നെ ശാന്തരും ആവും. സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്ന ഇവർ മറ്റുള്ളവരുടെ ഉപദേശങ്ങൾക്കു ചെവി കൊടുക്കാറില്ല. ഏറ്റെടുത്ത കാര്യങ്ങളിലെല്ലാം തങ്ങളുടേതായ രീതിയിലുള്ള പൂർണത വരുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ.

തിങ്കളാഴ്ച ജനിച്ചവർ

എല്ലാക്കാര്യത്തിലും അധികാരസ്വഭാവം കാട്ടുന്നവരാണ് തിങ്കളാഴ്ച ജനിച്ചവർ. ഇത് ചില സമയങ്ങളിൽ മറ്റുള്ളവർക്ക് അപ്രീതിയുണ്ടാക്കാൻ കാരണമാവും. ജീവിതത്തിൽ എളിമയും സഹാനുഭൂതിയും വച്ചുപുലർത്തുമെങ്കിലും അധികാര മനോഭാവം ഇതിനെയെല്ലാം നിഷ്പ്രഭമാക്കും. കഠിനാദ്ധ്വാനികളും ആത്മാർഥതയുള്ളവരുമായിരിക്കും ഇക്കൂട്ടർ. കുടുംബജീവിതത്തിനു ഏറെ വിലകൽപ്പിക്കുന്ന ഇക്കൂട്ടർ മറ്റുള്ളവരെ സംരക്ഷിക്കുന്നതിലും മുന്നിട്ട് നിൽക്കും .

ചൊവ്വാഴ്ച ജനിച്ചവർ

നേതൃത്വപാടവമുള്ളവരും ഉറച്ചതീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരുമാണ് ചൊവ്വാഴ്ച ജനിച്ചവർ. മറ്റുള്ളവർ മടിച്ചു നിൽക്കുന്ന കാര്യങ്ങൾ സാഹസികമായി ഏറ്റെടുക്കുന്നവരും ഏറ്റെടുത്ത കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ പരിശ്രമിക്കുന്നവരും ആയിരിക്കും. മുൻകോപികളും ചിട്ടയോടെ കാര്യങ്ങൾ നിർവഹിക്കുന്നവരും അത്യുൽസാഹികളും അക്ഷമരും ധൈര്യശാലികളുമാണ് ഇക്കൂട്ടർ. മുൻകോപവും അക്ഷമയും ഇവരുടെ കുടുംബജീവിതത്തിൽ ചിലപ്പോൾ താളപ്പിഴകൾ ഉണ്ടാക്കിയേക്കാം

കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ഇവരുടെ സ്വഭാവം ചിലപ്പോൾ മറ്റുള്ളവരിൽ അതൃപ്തിക്കിടയാക്കിയേക്കാം, അതിനാൽ വാക്കുകൾ വളരെ സൂക്ഷിച്ചുപയോഗിക്കണം. തൊട്ടാവാടികളായ ഇക്കൂട്ടർ വിമർശനങ്ങളിൽ പതറി പോകും. എടുത്തുചാട്ടക്കാരായ ഇക്കൂട്ടർ .ഒന്നുരണ്ടുതവണ ആലോചിച്ചശേഷം മാത്രം സുപ്രധാന തീരുമാനങ്ങൾ എടുക്കുക പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ മിതത്വം പാലിക്കുന്നത് തൊഴിൽ വിജയത്തിന് ഉത്തമമാണ്.

ബുധനാഴ്ച ജനിച്ചവർ

ആലോചിച്ച് പ്രവർത്തിക്കുവന്നവരാണ് ബുധനാഴ്ച ജനിച്ചവർ. വളരെയധികം സംസാരിക്കുന്ന ഇക്കൂട്ടർ സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധുക്കളുമായും നല്ല ബന്ധം വച്ചു പുലർത്തുന്നവരായിരിക്കും. ഏതു സാഹചര്യവുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരുന്നവരാണിവർ.

തർക്കവിഷയങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതില്‍ ഇക്കൂട്ടക്ക് ഒരു പ്രത്യേക കഴിവുണ്ട്. നിരവധി കഴിവുകളുള്ള ഇവർ ജീവിത പ്രതിസന്ധികളെ ധൈര്യപൂർവം നേരിടുന്നവരുമായിരിക്കും. അമിത സംസാരം മൂലം ചിലസമയങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാനും ഒറ്റപ്പെടാനും സാധ്യതയുണ്ട്. ബുദ്ധികൂർമ്മതയുള്ള ഇക്കൂട്ടർ പുതിയ കാര്യങ്ങൾ പഠിക്കാൻ ഉത്സാഹം കാട്ടും.

വ്യാഴാഴ്ച ജനിച്ചവർ

ശുഭാപ്തി വിശ്വാസക്കാരായ ഇക്കൂട്ടർക്ക് ഐശ്വര്യ പൂർണമായ ജീവിതമായിരിക്കും. സ്വാതന്ത്ര്യമോഹികളായ ഇവർ സഞ്ചാരപ്രിയരും യാത്രകളിലൂടെ പുത്തൻ അറിവുകൾ ആർജ്ജിക്കുന്നവരുമായിരിക്കും. ജീവിതത്തെക്കുറ‍ിച്ച് ഉയർന്ന കാഴ്ചപ്പാട് പുലർത്തുന്ന ഇവർ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ സംഭവിച്ചില്ലെങ്കിൽ വിഷാദത്തിലേയ്ക്ക് വീഴാനിടയുണ്ട്.

കാര്യങ്ങൾ വെട്ടിതുറന്നു പറയുന്ന ഇവർ മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാറില്ല. ഈ സ്വഭാവം മൂലം കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പങ്കാളിയോട് വളരെയധികം ആത്മാർത്ഥതയും താൽപര്യവും പ്രകടിപ്പിക്കുന്നവരായിരിക്കും വ്യാഴാഴ്ച ജനിച്ചവർ. വിവാഹജീവിതത്തിൽ സന്തുഷ്ടരും സംതൃപ്തരുമായിരിക്കും ഇക്കൂട്ടർ.

വെള്ളിയാഴ്ച ജനിച്ചവർ

വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കും. ഈ സന്തോഷം മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിക്കുന്നതിനാൽ എല്ലാർവർക്കും പ്രിയങ്കരായിരിക്കും .മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം നൽകി തീരുമാനങ്ങളെടുക്കുക എന്ന ശീലം ചിലപ്പോൾ ഇക്കൂട്ടർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം.

ഊർജസ്വലതയും ചുറുചുറുക്കും കൊണ്ട് തങ്ങൾ നിൽക്കുന്ന ചുറ്റുപാട് എപ്പോഴും സജീവമാക്കി നിർത്താൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരാണ് വെള്ളിയാഴ്ച ജനിച്ചവർ. സൗന്ദര്യം, കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും

വികാരാധീനരായി പെരുമാറുന്ന ഇക്കൂട്ടർ പെട്ടെന്നുതന്നെ സാഹചര്യവുമായി പൊരുത്തപ്പെടും. സുഖകരമായ ജീവിതത്തിനും ആഢംബരത്തിനുമായിനല്ലതുപോലെ അധ്വാനിക്കാൻ ഇവർ‌ക്ക് യാതൊരു മടിയുമില്ല.

ശനിയാഴ്ച ജനിച്ചവർ

ബുദ്ധികൂർമ്മതയിലും പ്രായോഗികതയിലും എല്ലായ്പ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്ന ഇവർ നിർബന്ധബുദ്ധിയുള്ളവരാണ്‌. സമയനിഷ്ഠമായി കാര്യങ്ങൾ ചെയ്തുതീർക്കുന്ന ഇവർ കർക്കശ സ്വഭാവക്കാരും നേർവഴിക്കു ചിന്തിക്കുന്നവരുണ്. അനുഭവങ്ങളിലൂടെ അറിവു സമ്പാദിക്കുന്നതിലായിരിക്കും താൽപര്യം. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുന്നവരാണ് ശനിയാഴ്ച ജനിച്ചവർ. പക്വതയാർന്ന പെരുമാറ്റം മൂലം ഗൗരവക്കാരായി തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ഇവരുടെ സ്വഭാവഗുണങ്ങൾ മറ്റുള്ളവരുടെ പ്രശംസയ്ക്ക് കാരണമാകും.

മറ്റുള്ളവരുടെ ഉപദേശങ്ങളെ സ്വീകരിക്കാത്ത ഇവർ സ്വന്തം ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരായിരിക്കും കുടുംബത്തിനു വേണ്ടി എന്തും ത്യജിക്കാൻ ഇക്കൂട്ടർ തയാറാകും . അതുകൊണ്ടു തന്നെ ബന്ധുക്കൾക്കും കുടുംബക്കാർക്കും പ്രിയപ്പെട്ടവരായിരിക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയാറാകാത്തവരാണ് ശനിയാഴ്ച ജനിച്ചവർ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *