Breaking News
Home / Lifestyle / വിവാഹ വാര്‍ഷികത്തിനു മലയാളി സംവിധായകന്‍ ഭാര്യയ്ക്ക് നല്‍കുന്നത് 5 കോടിയുടെ കാര്‍..!!

വിവാഹ വാര്‍ഷികത്തിനു മലയാളി സംവിധായകന്‍ ഭാര്യയ്ക്ക് നല്‍കുന്നത് 5 കോടിയുടെ കാര്‍..!!

വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് അഞ്ചു കോടി രൂപയുടെ കാര്‍ സമ്മാനമായി നല്‍കി മലയാളി നിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍ റോയ്. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ റോള്‍സ് റോയ്സ് കള്ളിനനാണ് 25 ആം വിവാഹ വാര്‍ഷിക ദിനത്തില്‍ സോഹന്‍ റോയ് ഭാര്യയ്ക്ക് സമ്മാനമായി നൽകാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ കള്ളിനനായിരിക്കും ഇതെന്ന് അവകാശപ്പെട്ടു കൊണ്ട് സോഹൻ റോയ് തന്നെയാണ് വിവരം ഫെയ്‍സ് ബുക്കില്‍ പങ്കു വച്ചത്. ഡാം 999 ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനാണ് സോഹന്‍ റോയ്.

ലോകമാകെയുള്ള അങ്ങേയറ്റം മോശമായ ഭൂപ്രകൃതികളിലൂടെയുള്ള ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമാണ് ആറടിപ്പൊക്കമുള്ള കള്ളിനൻ വിപണിയിലെത്തുന്നത്. 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്‍റെ വീൽബേസ് 3.295 മീറ്ററാണ്. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.

ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും.

ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് നല്‍കിയത്. 3.25 ലക്ഷം ഡോളർ അഥവാ 2.15 കോടി രൂപയാണ് വാഹനത്തിന്‍റെ വില. ഇന്ത്യയിലെത്തുമ്പോള്‍ നികുതിയടക്കം ഇത് ഇരട്ടിയാകും.

About Intensive Promo

Leave a Reply

Your email address will not be published.