Breaking News
Home / Lifestyle / രണ്ട് പതിറ്റാണ്ട് കാലം കുടുംബം പുലര്‍ത്താന്‍ ഗള്‍ഫില്‍, രോഗിയായി നാട്ടിലെത്തിയപ്പോള്‍ ഭാര്യയും മക്കളും വീട്ടില്‍ നിന്നിറക്കി വിട്ടു, പ്രവാസിയ്ക്ക് ഒടുവില്‍ അഭയം ഗാന്ധിഭവന്‍..!!

രണ്ട് പതിറ്റാണ്ട് കാലം കുടുംബം പുലര്‍ത്താന്‍ ഗള്‍ഫില്‍, രോഗിയായി നാട്ടിലെത്തിയപ്പോള്‍ ഭാര്യയും മക്കളും വീട്ടില്‍ നിന്നിറക്കി വിട്ടു, പ്രവാസിയ്ക്ക് ഒടുവില്‍ അഭയം ഗാന്ധിഭവന്‍..!!

അഞ്ചല്‍: രണ്ട് പതിറ്റാണ്ട് കാലം കുടുംബത്തിനായി വിദേശത്ത് പണിയെടുത്തു. ഒടുവില്‍ രോഗബാധിതനായപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ നാട്ടിലെത്തി രോഗിയായ പ്രവാസിക്ക് കുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണന. രോഗിയായ ഭര്‍ത്താവിനെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കി. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്രനെയാണ്(55) ഭാര്യയും മക്കളും ചേര്‍ന്ന് പെരുവഴിയില്‍ ഉപേക്ഷിച്ചത്.

ഇപ്പോള്‍ ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണ് സുധീന്ദ്രന്‍. അഞ്ചല്‍ പോലീസാണ് അനാഥനായ സുധീന്ദ്രനെ ഗാന്ധിഭവനില്‍ എത്തിച്ചത്. ഇരുപതു വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു സുധീന്ദ്രന്‍. ഇക്കാലയളവില്‍ ലോണ്‍ എടുക്കാനാണെന്ന വ്യാജേന സുധീന്ദ്രനില്‍ നിന്ന് ഭാര്യ വീടിന്റെയും സ്ഥലത്തിന്റെയും മുക്തിയാര്‍ എഴുതി വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് സുധീന്ദ്രന്‍ അറിയാതെ ഭാര്യ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു.

ഹൃദയസംബന്ധമായ അസുഖവും സ്ട്രോക്കും പിടിപ്പെട്ടതോടെയാണ് സുധീന്ദ്രന്‍ നാട്ടിലെത്തിയത്. രോഗിയായ സുധീന്ദ്രനെ ഭാര്യക്കും മക്കള്‍ക്കും വേണ്ടാതായി. അസുഖത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട ഇയാളെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവീടിനു സമീപം ഇറക്കിവിടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് വിവരം അഞ്ചല്‍ പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് എസ്‌ഐ പിഎസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിത കുമാരിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു. എന്നാല്‍ വീണ്ടും ഇവര്‍ ഭര്‍ത്താവിനെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. സംഭവത്തെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്നു സുധീന്ദ്രനെ വീണ്ടും പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതോടെ പോലീസ് സുധീന്ദ്രനെ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *