28കാരിയെ ഒപ്പം താമസിച്ച പുരുഷ സുഹൃത്ത് ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.സെഹോര്‍ ജില്ലയിലെ ഇച്ചവാര്‍ സ്വദേശിയായ 28കാരിയാണ് കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ നഗ്‌നമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പാതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതാകാമെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഒരു ബിയര്‍ കുപ്പിയും ശീതളപാനീയത്തിന്റെ കുപ്പിയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അയല്‍വാസികളുമായി അടുപ്പം ഇല്ലാതിരുന്ന ഇരുവരും മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. യുവതി മുഴുവന്‍ സമയവും വീട്ടിലായിരുന്നുവെന്നും യുവാവ് കൂലിപ്പണിക്ക് പോകുമായിരുന്നെന്നും നാട്ടുകാര്‍ മൊഴി നല്‍കി.