ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. അബദ്ധപ്പരാമര്ശങ്ങളിലൂടെ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ബിജെപി നേതാവ് മേയ് 24ന് ചെങ്ങന്നൂരിലെത്തുമെന്നാണ് വിവരം.
ബിപ്ലബ് കുമാര്‍ കേരളം സന്ദര്‍ശിക്കുമെന്ന് ബിജെപി നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്നാണ് ബി.ജെ.പി പറയുന്നത്. അതേസമയം, ട്രോളുകള്‍ക്കൊണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യല്‍ മീഡിയ.
ത്രിപുരയില്‍ അധികാരമേറ്റയുടനെ മണ്ടത്തരത്തിന്റെ പെരുമഴയാണ് ബിപ്ലബ് ദേബ് തീര്‍ത്തത്. മഹാഭാരതം ലൈവും ഐശ്വര്യാ റായിയുടെ സൗന്ദര്യവും എല്ലാം ബിപ്ലബിന്റെ പരാമര്‍ശങ്ങള്‍ക്ക് പാത്രമായി. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചവരുടെ സിവില്‍ സര്‍വീസായിരുന്നു ഏറ്റവും ശ്രദ്ധേയമായ മണ്ടത്തരം. ഇത്തരത്തില്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ ചെങ്ങന്നൂരിലും ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതീക്ഷ.