വയറു വേദനിക്കുമ്പോൾ തന്റെ ആൺ സുഹൃത്തിനോട് മാസമുറ ആണെന്ന് പറയാൻ മടിക്കുന്ന, ഷിമ്മിസിന്റെ വള്ളി പുറത്ത് കാണുമ്പോൾ എന്തോ അപരാധം ചെയ്തെന്ന മട്ടിൽ അത് ഉള്ളിലോട്ടാക്കാൻ ശ്രമിക്കുന്ന, പാത്തും പതുങ്ങിയും ഒളിപ്പിച്ചും മെഡിക്കൽ ഷോപ്പിൽ നിന്ന് Stayfree വാങ്ങുന്ന, മാറിടങ്ങളും കയ്യും കാലും പോലുള്ള അവയവങ്ങളാണെന്നും മനസ്സിലാക്കാത്ത സ്ത്രീകളും ലിംഗസമത്വത്തിനു എതിരാണ്. ഈ ചിന്താഗതികളിലെല്ലാം മാറ്റം തുടങ്ങുന്നത് സ്ത്രീകളിൽ നിന്നാകണം. മാറ്റങ്ങളിലെല്ലാം പെൺകരുത്താകണം.
ഒരു പെൺകുട്ടി ഋതുമതിയാകുമ്പോൾ അത് ആഘോഷിക്കുകയും അതേ സമയം മാസമുറയാകുമ്പോൾ മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെ ലോകമാണിത്. എങ്ങനെയാണ് ആർത്തവം ഒരേസമയം അനിവാര്യതയും അശുദ്ധിയുമാകുന്നത്? ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ പലയിടങ്ങളിലും തടയുന്നവർ ആരെങ്കിലും ഋതുമതിയാകാത്ത പെൺകുട്ടിയെ ജീവിത പങ്കാളിയാക്കാൻ തയ്യാറാകുമോ?
ആർത്തവം അശുദ്ധിയാക്കുന്നവരോട് നീയും ആർത്തവ ജീവിയുടെ സന്താനമല്ലേ, നീയും ആ ‘അശുദ്ധി’യുടെ ഫലമല്ലേ എന്നു ചോദിക്കാനുള്ള അറിവും കരുത്തും ആർജവവുമാണ് സ്ത്രീകൾക്കു വേണ്ടത്. ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സമൂഹത്തിൽ, സ്വത്വം സംരക്ഷിക്കാനുള്ള രക്തം ശുദ്ധിയാണെന്ന് പറയാനുള്ള കരുത്ത് ഉണ്ടാകണം. സ്ത്രീയെന്നാൽ മാറിടങ്ങളും രക്തക്കറയും നിതംബങ്ങളുമാണെന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മാറ് മറക്കാനുള്ള അവകാശത്തിനു വേണ്ടി മുല മുറിച്ച സ്ത്രീയുടെ പിന് തലമുറയാണ് നമ്മൾ.. അവർ അന്ന് മുറിച്ചിട്ടത് ഒരു കഷ്ണം മാംസമല്ല, മറിച് നേടിയത്, സ്ത്രീക്ക് അവളുടെ ശരീരത്തിന് മേലുള്ള അവകാശമാണ്, കൂട്ട ബലാത്സംഗത്തിനെതിരെ തുണിയുരിഞ്ഞു പ്രതിഷേധിച്ച സ്ത്രീകൾ ആവശ്യപ്പെട്ടതും അവരുടെ തുണി പറിക്കാതിരിക്കാനുള്ള അവകാശമാണ്.
ജീൻസിട്ട പെണ്ണിൻറെ സിബഴിച്ച് നോക്കുന്ന നേതാക്കളുള്ള ഈ നാട്ടിൽ, സ്ത്രീ അവളുടെ ശക്തമായ സ്ത്രീത്വത്തിൽ ഉറച്ചു നിന്നു കൊണ്ട് സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദം ഉയർത്തട്ടെ !!
ഇനിയുമൊരു ‘ജിഷയോ’ , ‘അഭയയോ’ സംഭവിക്കാതിരിക്കാൻ നമ്മൾക്ക് ഒരുമിച്ചു കൈകോർക്കാം… ചിലർ മൗനത്തിലാണ് സ്വന്തം ചോരക്ക് പോള്ളും വരെ !!
കടപ്പാട് :….. FB