എടപ്പാള്‍: തൃത്താലക്കാര്‍ മാസ്സ് ആണ്, പീഡന വീരന്മാര്‍ക്കെതിരെ ഇതുവരേയും ഒരു നാടും നല്‍കാത്ത തകര്‍പ്പന്‍ നടപടിയുമായി തൃത്താല സ്വദേശികള്‍. എടപ്പാളില്‍ തിയ്യേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന് കുട്ടിയ്ക്കാണ് നാട്ടുകാരുടെ വക മുട്ടന്‍ പണി കിട്ടിയത്.
സംഭവം വേറൊന്നും അല്ല. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിന് നാട്ടുകാര്‍ മൊയ്തീന് പടിയെന്ന് പേരിട്ടു. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന് പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. കേസില്‍ നിന്നെല്ലാം ഊരി മൊയ്തീന് കുട്ടി തിരികെ വന്നാലും ഇടയ്ക്കിടെ ഇത് നാട്ടുകാര്‍ ഓര്‍ത്തിരിക്കാനാണ് സ്റ്റോപ്പിന്റെ പേര് മാറ്റിയിരിക്കുന്നത്.
തൃത്താല സ്വദേശിയായ ഒരു യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഇങ്ങനെ. ‘വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന് പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു. തൃത്താലക്കാര്‍ മാസ്സ് ആണ്’എന്നാണ് പോസ്റ്റ്.
വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന ചോദ്യത്തിന് ഉത്തരമായി ബാലപീഡനത്തിന്റെ കഥ സമൂഹത്തില്‍ ഉയര്‍ന്നു നില്ക്കും. നാട്ടുകാരുടെ സ്വര്ണ്ണകുട്ടിയായിരുന്ന മൊയ്തീന് കുട്ടിക്ക് ഇതിലും വലിയ പണി കിട്ടാനില്ല.
അതേസമയം, തീയ്യേറ്റര്‍ പീഡനത്തിലെ പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ ഒഴിവാക്കിയ പോക്സോ അഞ്ചാം വകുപ്പുകൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.