എടപ്പാളിലെ സിനിമാതീയറ്ററിൽ മാതാവിന്റെ ഒത്താശയോടെ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പാലക്കാട് തൃത്തല കാങ്കുന്നത് മൊയ്തീൻകുട്ടി അബുദാബിയിലെ ഏറ്റവും വലിയ വെള്ളി ആഭരണ ശാലയുടെ ഉടമ. മുതലാളി അകത്ത് ആയെങ്കിലും ഹംദാൻസ് ട്രീറ്റിന് സമീപത്തെ അഭരണശാല ഇന്നലെയും തുറന്നു പ്രവർത്തിച്ചു.
കേരളാപോലീസിന്റെ അഭ്യർത്ഥന അനുസരിച്ച് അറുപത്തുകരനായ മൊയ്തീൻ കുട്ടിയെക്കുറിച്ച് അബുദാബി പോലീസും അന്വേഷണം ആരംഭിച്ചതായാണ് സൂചന. ദുബായിലും ഷാർജയിലും റാസൽഖൈമയിലും ജൂവലറികളടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളിൽ പങ്കാളിത്തമുള്ള ഇയാൾ നാട്ടിലും ഇലക്ട്രോണിക് ബിസിനസ് സ്ഥാപനങ്ങൾ അടക്കം വലിയൊരു ശൃംഖലയുടെ ഉടമ കൂടിയാണ്.
ഫ്ലാറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളും സ്വന്തമായുള്ള ഇയാളുടെ ഫ്‌ളാറ്റിലാണ് തീയറ്ററിൽ മൊയ്‌തീൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയും അവരുടെ മൂന്നു പെണ്കുട്ടികളും താമസിക്കുന്നത്. മൊയ്‌തീൻ കുട്ടി കുടുംബത്തോടൊപ്പം ഏറെകാലമായി അബുദാബിയിൽ ആയിരുന്നു താമസം. തന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സ്ത്രീയും ആയുള്ള ഇയാളുടെ വഴിവിട്ട ബന്ധത്തെ തുടർന്ന് കുടുംബത്തിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നു എന്ന് പറയപ്പെടുന്നു.
തന്റെ വെപ്പാട്ടിയുടെ ഭർത്താവിനെ മൊയ്തീൻ കുട്ടി ഈയിടെ ദുബായിലേക്ക് കൊണ്ടുവന്ന് തനിക്ക് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ജോലി നൽകിയിരുന്നു. പിടിയിലായ സ്ത്രീയും പ്ലസ് വണ്ണിനും എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന അവരുടെ മക്കളും ആയുള്ള രതിവൈകൃതങ്ങൾക്ക് ശല്യം ഉണ്ടാകാതിരിക്കാൻ ആയിരുന്നു ഭർത്താവിനെ ഗൾഫിലേക്ക് കൊണ്ടുപോയി തൊഴിൽ നൽകിയത്.
എന്നാൽ ഈ വിവരങ്ങൾ എല്ലാം അബുദാബിയിൽ ഒപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്കും കുടുംബങ്ങൾക്കും മൊയ്‌തീൻ കുട്ടിയുടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ചോർത്തികിട്ടിയിരുന്നു. ഇതേതുടർന്ന് കുടുംബകലഹം നിത്യസംഭവം ആയതോടെ മൊയ്തീൻകുട്ടി ഭാര്യയെയും കുടുംബത്തെയും തൃത്താലയിലേക്ക് പറിച്ചു നട്ടു.
ഇയാളുടെ ഒരു മകൻ ഇപ്പോൾ ദുബായിൽ ഒരു ബിസിനസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. പിതാവിന്റെ വഴിവിട്ട ദുർനടപടികൾ കണ്ടും കേട്ടും മടുത്ത ഈ മകൻ ഏറെക്കാലമായി മൊയ്‌തീൻ കുട്ടിയുമായി അകന്നു കഴിയുകയാണ്.
അബുദാബിയിലും ദുബായിലും ആയി ചില ഫിലിപൈൻ സ്ത്രീകളെയും ഈ സ്ത്രീലമ്പടൻ വെപ്പാട്ടികളായി പാർപ്പിച്ചിട്ടുണ്ടെന്നും വിശ്വസിനീയമായ കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നതായി ജനയുഗം ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മൊയ്‌തീൻ കുട്ടിയെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് അബുദാബി പോലീസ് ബുധനാഴ്ചയോടെ കേരളാ പോലീസിന് ഇന്ത്യൻ എംബസി വഴി കൈമാറും എന്നും സൂചനയുണ്ട്.