Breaking News
Home / Lifestyle / വധശിക്ഷ വിധിച്ച ജഡ്ജി പേന കുത്തിയൊടിക്കും, കാരണം:-.!!

വധശിക്ഷ വിധിച്ച ജഡ്ജി പേന കുത്തിയൊടിക്കും, കാരണം:-.!!

വധശിക്ഷ വിധിച്ച ജഡ്ജി പേന കുത്തിയൊടിക്കും, കാരണം:-

വധശിക്ഷ വിധിച്ച ശേഷം, ആ വിധി രേഖപ്പെടുത്തിയ പേന ജഡ്ജി കുത്തിയൊടിയ്ക്കുന്നതു പതിവാണ്.
വധശിക്ഷ ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ ഒരാള്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. അത്ര നീചമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് നീതിവ്യവസ്ഥ ഈ വിധി നല്‍കാറുള്ളൂ.ശിക്ഷ പേപ്പറില്‍ എഴുതി രേഖപ്പെടുത്തുന്നത് ജഡ്ജിയാണ്. വധശിക്ഷ വിധിച്ച ശേഷം, ആ വിധി രേഖപ്പെടുത്തിയ പേന ജഡ്ജി കുത്തിയൊടിയ്ക്കുന്നതു പതിവാണ്.

ഇത്തരം രംഗം നേരിട്ടു കാണാന്‍ സാധിച്ചില്ലെങ്കിലും സിനിമയിലെങ്കിലും നിങ്ങള്‍ കണ്ടിരിയ്ക്കും.സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ കോടതിയിലും ഇതു തന്നെയാണ് നടക്കുന്നത്.വധശിക്ഷ വിധിച്ച ശേഷം, ശിക്ഷയെഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിയ്ക്കുന്നതിനു പുറകില്‍ കാരണങ്ങള്‍ പലതാണ്. …..

ഇത് സിംബോളിക് ആക്ടാണെന്നു പറയാം, അതായത് പ്രതീതാത്മകമായ ഒരു പ്രവൃത്തി. ഇത്തരം കുറ്റം ഇനിയാരും ചെയ്യരുത്, ഇനി ഇത്തരമൊരു ശിക്ഷ ആര്‍ക്കും നല്‍കാനിട വരരുതെന്നതിന്റെ ഒരു സൂചന.

ഇത്തരമൊരു ശിക്ഷ എഴുതിയ, ഉറപ്പിച്ച പേന കൊണ്ട് ഇനി വീണ്ടും ഇത്തരം ശിക്ഷ എഴുതാനിട വരരുതെന്നതിന്റെ സൂചന.

വധശിക്ഷയെഴുതി ഈ പേന കറ പറ്റിയതാണെന്നതാണു വിശ്വാസം. പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും, ഈ ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രഖ്യാപിയ്ക്കുന്നു.

പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണയത്തിന് അവകാശമില്ലെന്നാണര്‍ത്ഥം. ജഡ്ജിയ്ക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.

ഇത്തരമൊരു വിധി പ്രഖ്യാപനത്തിന് മൂകസാക്ഷിയായ പേന കൊണ്ട് ഇനിയൊരിയ്ക്കലും ഇതോ ഇതുപോലുള്ള മറ്റു വിധികളോ എഴുതാന്‍ കാരണമാകാതിരിയ്ക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിനു പുറകിലുണ്ട്.

ഇത്തരമൊരു വിധി പ്രഖ്യപിയ്ക്കുന്ന കോടതി 70 വര്‍ഷം രക്തപങ്കിലമാണെന്നാണ് വിശ്വാസം. കാരണം വധശിക്ഷ ഒരാളോടു ചെയ്യാവുന്ന പരമാവധി ക്രൂരതയാണ്.

സങ്കടകരമെങ്കിലും അത്ര ക്രൂരമായ കുറ്റം ചെയ്ത വ്യക്തിയ്ക്കാണ് ഈ വിധി നല്‍കുന്നത്. പേന കുത്തിയൊടിയ്ക്കുന്നത് ആ ദുഖം രേഖപ്പെടുത്തുന്നതിനുള്ള പ്രതീതാത്മക പ്രവൃത്തിയായും വിശ്വസിയ്ക്കപ്പെടുന്നു

About Intensive Promo

Leave a Reply

Your email address will not be published.