വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം യുവതി മരിച്ച നിലയില്‍. എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് കഴിഞ്ഞ മണിക്കൂറുകള്‍ക്കമാണ് 28 വയസുകാരിയെ ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എം. നാഗലക്ഷ്മി എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് രമേഷിനും ആറ് വയസുള്ള മകള്‍ക്കുമൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു നാഗലക്ഷ്മി. ഞായറാഴ്ചയായിരുന്നു ദമ്പതികളുടെ എട്ടാം വിവാഹവാര്‍ഷികം.
വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് പതിവ് പോലെ ഉറങ്ങാന്‍ പോയതായിരുന്നു ദമ്പതികള്‍. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന രമേഷ് അടുത്ത് ഭാര്യയെ കാണാതെ അന്വേഷണം തുടങ്ങി. എന്നാല്‍ മുറിയുടെ കതക് അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ച ശേഷം നാഗലക്ഷ്മിക്കായി അന്വേഷണം പുരോഗമിക്കവെയാണ് താഴെ മൃതദേഹം കണ്ടെത്തിയത്.
വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് രാത്രി വൈകിയാണ് രമേഷും ഭാര്യയും മകളും അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയത്. രമേഷും മകളും എത്തിയ ഉടന്‍ ഉറങ്ങിപ്പോയി. എന്നാല്‍ നഗലക്ഷ്മി യൂട്യൂബില്‍ വീഡിയോകള്‍ കാണുകയായിരുന്നു. പിന്നെ മരിച്ച നിലയിലാണ് നാഗലക്ഷ്മിയെ കണ്ടെത്തുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് നാഗലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.
നാഗലക്ഷ്മിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വിവാഹ വാര്‍ഷികാഘോഷ വേളയില്‍ നാഗലക്ഷ്മി പൂര്‍ണ സന്തോഷവതിയായിരുന്നെന്നും ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടുമില്ല.