ഡാഡി, ദയവുചെയ്ത് ഈ ക്രൂരതയൊന്ന് അവസാനിപ്പിക്കാമോ? സ്വന്തം മകളെ പല തവണ ബലാൽസംഗം ചെയ്യുകയും അപരിചിതർക്ക് അവളെ കാഴ്ചവെച്ച അച്ഛനോട് മകൾ കൈകൂപ്പി ചോദിക്കുന്നു. ഒരച്ഛനും മകളോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ആവർത്തിച്ച ഈ മനുഷ്യന് 22 വർഷത്തെ ജയിൽവാസം. കോടതിവിധികേട്ടശേഷം ഇയാളുടെ ക്രൂരമായ പ്രതികരണം ‘ഇതൊക്കെയൊരു രസമല്ലേ’?
പട്ടിയെ പൂട്ടുന്ന ബെൽറ്റ് കഴുത്തിൽ ധരിപ്പിച്ച് മകൾക്കു മേൽ വേശ്യ എന്ന ലേബൽ പതിപ്പിച്ച് അവളെ ബലാൽസംഗം ചെയ്തതും അപരിചിതർക്ക് അവളെ കാഴ്ചവെച്ചതുമെല്ലാം ആ അച്ഛന് വെറുമൊരുരസം മാത്രമായിരുന്നു. കൗമാരപ്രായക്കാരിയായ മകളെ പല തവണ ബലാൽസംഗം ചെയ്ത ആ അച്ഛൻ ഇപ്പോൾ ജയിലിലാണ്. 22 വർഷത്തെ ശിക്ഷയാണ് ഇയാൾക്ക് ലഭിക്കാൻ പോകുന്നത്
ഡിറ്റക്ടീവുകളുടെ ഇടപെടലിലൂടെയാണ് ഈ ക്രൂരകൃത്യം പുറത്തറിഞ്ഞത്. കോടതിവിധികേട്ടശേഷമായിരുന്നു ഇയാളുടെ ക്രൂരമായ പ്രതികരണമെത്തിയത്. – ചെയ്ത തെറ്റിൽ എനിക്ക് കുറ്റബോധമുണ്ട് ഇനി മുന്നോട്ട് ഞാൻ നല്ലവനായി ജീവിച്ചുകൊള്ളാം. കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ ഒരു രസത്തിനുവേണ്ടി ചെയ്തതാണ്. പൊലീസ് പിടിയിലായതോടെ ആ രസം അവിടെ അവസാനിച്ചു എന്നാണ് ഇയാൾ പ്രതികരിച്ചത്.
ചെയ്ത തെറ്റിൽ അൽപം പോലും പശ്ചാത്താപമില്ലാത്ത ഈ മനുഷ്യനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹമോചനം നേടിയ ഇയാൾ മകളെ ഭാര്യയ്‌ക്കൊപ്പം വിടാതെ തനിയ്‌ക്കൊപ്പം താമസിപ്പിച്ചു. ശേഷമായിരുന്നു ക്രൂരമായ ലൈംഗിക പീഡനം. സ്വന്തം കുഞ്ഞിനെ ബലാൽസംഗം ചെയ്യുകയും അയാൾ ഓൺലൈനിലൂടെ പരിചയപ്പെട്ട അപരിചിതരായ മനുഷ്യർക്കൊപ്പം അവളെ കൂട്ടബലാൽസംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി ഡിറ്റക്റ്റീവുകൾ തെളിവ് നൽകിയിട്ടുണ്ട്.
അതിലൊരു ഫൂട്ടേജിൽ വേദനകൊണ്ടും അപമാനഭാരംകൊണ്ടും അവൾ കൈകൂപ്പി ചോദിക്കുന്നുണ്ട് ഡാഡി, ദയവുചെയ്ത് ഈ ക്രൂരതയൊന്ന് അവസാനിപ്പിക്കാമോ എന്ന്… ഒരച്ഛനും മകളോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ആവർത്തിച്ച ഈ മനുഷ്യന് 22 വർഷത്തെ ജയിൽവാസം ഒരു ശിക്ഷയാണോ?
2013– മുതൽ 2015 വരെയുള്ള കാലയളവിൽ കൗമാരക്കാരിയായ മകളോട് ചെയ്ത ക്രൂരപീഡനങ്ങളുടെ പേരിൽ 61 കേസുകളാണ് ഇയാൾക്കെതിരെയെടുത്തിട്ടുള്ളത്. 42 വയസുള്ള ആസ്‌ട്രേലിയൻ പുരുഷൻ എന്നുമാത്രമാണ് ഇയാളെക്കുറിച്ച് പുറത്തുവിട്ട ഏക വിവരം. ഇയാളുടെ പേര് പുറത്തുവിട്ടാൽ ഇയാളുടെ മകളുടെ ഐഡൻറിറ്റിയും പുറത്തറിയും എന്നകാരണത്താലാണ് പൊലീസ് ഇതിനു മുതിരാത്തത്.