അശാസ്ത്രീയരീതിയില്‍ പ്രസവം കൈകാര്യം ചെയ്യുന്നതിനിടയില്‍ കുഞ്ഞിന്റെ തലവേര്‍പെട്ടു ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഡോ. വൈഷ്ണവി ലക്ഷ്മൺ കുറ്റക്കാരിയാകും. ഡുൻഡിയിലെ നയൻവെൽസ് ഹോസ്പിറ്റലിൽ 2014 മാർച്ച് 16 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മുപ്പതുകാരിയായ യുവതിയുടെ പ്രസവം സങ്കീര്‍ണമാകുമെന്ന് മനസ്സിലായിട്ടും വൈഷ്ണവി അടിയന്തിരശസ്ത്രക്രിയ നടത്താതെ സ്വാഭാവിക പ്രസവം നടത്താന്‍ തുനിഞ്ഞതാണ് അപകടത്തില്‍ കലാശിച്ചത്.
കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്നതിനായി വൈഷ്ണവി കാലില്‍ പിടിച്ചു വലിക്കുകയായിരുന്നു എന്നാണു കൂടെയുണ്ടായിരുന്നവരുടെ മൊഴി. ഇതുവഴി കുഞ്ഞിന്റെ തല വലിയുകയും അറ്റ്പോകുകയും ചെയ്തു.
കുഞ്ഞിനെ വലിച്ചെടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തല സെര്‍വിക്സില്‍ കുടുങ്ങിയതാണ് മരണം സംഭവിക്കാന്‍ കാരണമായത്.
മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണലിന് മുന്നിലാണ് ഇപ്പോള്‍ ഈ കേസ്. ട്രിബ്യൂണലിന് മുന്‍പാകെ എത്തിയ കുഞ്ഞിന്റെ അമ്മ താന്‍ വൈഷ്ണവിയോട് ഒരിക്കലും ക്ഷമിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞു. എന്തെങ്കിലും അപകടം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടനടി സിസേറിയന്‍ നടത്തുമെന്ന് ഡോക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നിട്ടും എന്തിന് ഇത്രയും റിസ്ക് അവര്‍ ഏറ്റെടുത്തു എന്നതിന് ഉത്തരം വേണമെന്ന് യുവതി ആവശ്യപ്പെട്ടു.
ഡോക്ടറുടെ അലംഭാവം കൊണ്ടു മാത്രമാണ് മകനെ നഷ്ടമായതെന്നും പേര് വെളിപ്പെടുത്താത്ത യുവതി ട്രിബ്യൂണലിന് മുന്നില്‍ പറഞ്ഞു. കുറ്റക്കാരിയാണെന്ന് ട്രിബ്യൂണൽ കണ്ടെത്തിയാൽ ഡോ. വൈഷണവി ലക്ഷ്മണൻ എന്ന 41-കാരിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികളാകും.