Breaking News
Home / Lifestyle / ഒരു ആംബുലന്‍സ് ഡ്രൈവറുടെ കുറിപ്പ്- ഇതിന്‍റെ പേരില്‍ എന്‍റെ ജോലി പോയാലും പ്രശ്നമില്ല..!!

ഒരു ആംബുലന്‍സ് ഡ്രൈവറുടെ കുറിപ്പ്- ഇതിന്‍റെ പേരില്‍ എന്‍റെ ജോലി പോയാലും പ്രശ്നമില്ല..!!

ഒരു ആംബുലന്‍സ് ഡ്രൈവറുടെ കുറിപ്പ്,

ഡ്രൈവര്‍ എന്ന നിലയ്ക്ക് എനിക്ക് പറയാന്നുള്ളത്. ഇതിന്‍റെ പേരില്‍ എന്‍റെ ജോലി പോയാലും പ്രശ്നമില്ല. അന്‍പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന ഉന്നതന്മാര്‍ക്ക് നങ്ങളെ പോലുള്ള പാവം ദിവസ വേദനക്കാരന്‍റെ അവസ്ഥ മനസ്സിലാകില്ല.ഇന്നലെ ഈ അപകടത്തില്‍ ജീവനക്കാര്‍ക്ക് എന്തെങ്കിലും പറ്റിയിരുന്നേല്‍ ആരു സമാധാനം പറയുമായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പാടുപ്പെടുന്ന 108 ജീവനക്കാരുടെ അവസ്ഥ പലപ്പോഴും പൊതു ജനം മനസ്സിലാക്കിയിട്ടില്ല. നങ്ങളും മനുഷ്യരാണ്.

പലപ്പോഴും ആഹാരം കഴിച്ചു തുടങ്ങുമ്പോഴാണ് കാള്‍ വരുന്നത്. ആ സമയം 2 മിനിറ്റ് ഡിലെയ് പറഞ്ഞു ആഹാരം പൊതിഞ്ഞു വെച്ച് ഞങ്ങള്‍ കേസ് എടുക്കാന്‍ പോകും. മെഡിക്കല്‍ കോളേജില്‍ പോയി തിരികെ എത്തുമ്പോഴേകും ആഹാരം ചീത്തയാകും. പൈസ ഇല്ലാത്തതിനാല്‍ പിന്നീട് വെള്ളം കുടിച്ചു തന്നെ നേരം വെളുപ്പിക്കും.മിക്കവാറും ദിവസങ്ങളില്‍ നല്ല കേസുള്ളത് കാരണം പലപ്പോഴും നേരെ ഉറങ്ങാന്‍ പോലും പറ്റാറില്ല. നിരന്തരം സയറന്‍റെ ശബ്ദം കേട്ടു മിക്ക ജീവനക്കാര്‍ക്കും ചെവികള്‍ക്ക് പ്രശ്നമുണ്ട്. പലപ്പോഴും ഒരു ഓട്ടം കഴിഞ്ഞു വരുന്ന വഴിക്ക് അടുത്തത് കിട്ടും . ചിലപ്പോ ചാക്ക എത്തുമ്പോഴാകും വിഴിഞ്ഞത്തു നിന്നും കേസ് വിളിക്കും.

വേറെ വണ്ടിയില്ലെന്നു പറയുമ്പോ ഞങ്ങള്‍ തന്നെ കഴിയുന്ന വേഗത്തില്‍ എത്തി കേസ് എടുക്കാന്‍ നോക്കും. സംഭവ സ്ഥലത്തെത്തുമ്പോ വണ്ടി താമസിച്ചെന്നു പറഞ്ഞു ചീത്തവിളിയും, ചിലപോ ഉന്തും തള്ളും വരെ ആകും. എമര്‍ജന്‍സി കേസ് മാത്രം എടുക്കാനുള്ള ആംബുലന്‍സില്‍ പലപ്പോഴും റോഡില്‍ മദ്യപിച്ചു കിടക്കുന്നവന്മാരെയും അടികൂടി ഒരു പരുക്കുപോലും ഇല്ലാത്തവന്മാരെയും എടുത്തു മാറ്റാന്‍ പോലീസ് 108 വിളിക്കുന്ന സംഭവമുണ്ട്. ആള്‍ക് വേറെ പ്രശ്നമില്ല എന്നു പറഞ്ഞാലും പോലീസുക്കാര്‍ ജീപ്പില്‍ കൊണ്ടു പോകേണ്ടവനെ ആംബുലന്‍സില്‍ കയറ്റി വിടും. ഈ സമയം മറ്റെവിടെയെങ്കിലും അത്യാഹിതം പറ്റി കിടക്കുന്നയാള്‍ക്ക് ആംബുലന്‍സിന്‍റെ സേവനം ലഭിക്കാതെ വരും. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളുകളെ ഒന്നും നോക്കാതെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുന്ന നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പിടിപ്പെടും.

അതിനു വേണ്ടിയുള്ള പ്രധിരോധ വാക്സിന്‍ എടുക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പോലും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടല്ല. ആംബുലന്‍സ് ആക്സിഡന്റ് പറ്റി കേസായാല്‍ അത് ജീവനക്കാര്‍ സ്വന്തമായി നോക്കികോണം..ഈ മാസത്തെ ശബളം ഇതു വരെ കിട്ടിയില്ല. പല കാരണങ്ങളും പറഞ്ഞു താമസ്സിപ്പിക്കുകയാണ്. 12 മണിക്കൂര്‍ ഡ്യൂട്ടിക്കു വെറും 450 രൂപ ഡ്രൈവര്‍ക്കും 500 രൂപ നെഴ്സിനും ശമ്പളം കിട്ടും. അതിനു പുറമേ അപകട ഇന്‍ശ്വറന്‍സോ, പി.എഫോ, ഈ.എസ്.ഐയോ ഒന്നും ജീവനക്കാര്‍ക്ക് ഇല്ല. വീട്ടില്‍ ആര്‍കെങ്കിലും അസുഖം വന്നു അവധിയെടുക്കണമെങ്കില്‍ അന്നത്തെ ശമ്പളം കിട്ടില്ല.

മെക്കാനിക്കല്‍ തകരാര്‍ കൊണ്ട് ആംബുലന്‍സ് വര്‍ക്ഷോപ്പില്‍ ആയാല്‍ പകുതി ശമ്പളം കൊടുക്കണമെന്ന് നിയമം ഉണ്ടെങ്കിലും 108 ജീവനക്കാര്‍ക്ക് അത് കൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ആംബുലന്‍സ് വര്‍ക്ക്‌ഷോപ്പില്‍ ആയ കൊണ്ട് രണ്ടു മാസമായി ശമ്പളം പോലും കിട്ടാത്ത ജീവനക്കാരുണ്ട്. ഇപ്പോള്‍ റോഡില്‍ ഓടുന്ന പല ആംബുലന്‍സുകളും ഗതാകത യോഗ്യമല്ല. ബ്രേക്ക് തകരാറായ ആംബുലന്‍സുകള്‍ പോലും റോഡില്‍ ഓടുന്നുണ്ട്.

ബ്രേക്ക് ഇല്ലെന്നു അറിയിച്ചാല്‍ തലപ്പത്തിരിക്കുന്നവര്‍ ഉടനെ വണ്ടി വര്‍ക്ക്ഷോപ്പില്‍ കൊണ്ടിടാന്‍ പറയും. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞു വണ്ടി ഇറങ്ങുന്ന വരെ ജീവനക്കാര്‍ ശമ്പളം ഇല്ലാതെ തെണ്ടേണ്ട അവസ്ഥയാണ്. പല തവണ ഈ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്തെങ്കിലും എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ. ഹെല്‍ത്ത്‌ ഡയറക്ടര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്ക് അനുകൂല നടപ്പടി സ്വീകരിക്കുമ്പോഴും ജില്ലാ ചുമതലയുള്ള ചില ഉന്നത വ്യക്തികള്‍ പാവപ്പെട്ടവനു ഏറെ സഹായകമാകുന്ന ഈ സര്‍വീസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

ഇനി ജനങ്ങള്‍ വിചാരിച്ചാലേ ഈ സര്‍വീസ് മുന്നോട്ടു പോകു. ഇങ്ങനെ ഇനി ജനങ്ങളിലേക്ക് സത്യാവസ്ഥ എത്തിക്കാന്‍ പറ്റു. അധികൃതരെ കണ്ണു തുറക്കു. ഇനിയും ഒരുപ്പാട്‌ പറയാന്‍ ഉണ്ട്. ചിലപ്പോ ഈ പോസ്റ്റ്‌ ഫേസ്ബുക്കില്‍ മാത്രം ഒതുങ്ങും.. ഇനിയെല്ലാം വരുന്നിടത്ത് വച്ച് കാണാം. നിങ്ങളും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു.നിഖില്‍ പ്രദീപ്‌ – Nikhil Nair – ബാക്ക് അപ്പ്‌ പൈലറ്റ് -108 ആംബുലന്‍സ്

ആംബുലൻസ് ഡ്രൈവർമാരുടെ ജീവിതത്തെ കുറിച്ച് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. 108 ഡയൽ ചെയ്ത ഉടനെ അവർ എത്തണം എന്ന് ആളുകൾ വാശി പിടിക്കുന്നു .എത്തിയ ഉടനെ വൈകി പോയി എന്ന് പറഞ്ഞു അവരെ ശകാരിക്കാൻ ആണ് ആളുകൾ തിരക്ക് കൂട്ടുക .എന്ത് കൊണ്ട് അവർ വൈകി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ചിന്തിക്കണം .കാരണം അവർ അമാനുഷികർ അല്ല.സാധാരണ മനുഷ്യർ തന്നെ ആണ് .പലപ്പോഴും ഭക്ഷണം പോലും കഴിക്കാനുള്ള സാവകാശം ലഭിക്കാതെ മറ്റുള്ളവരുടെ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ ആയി ചീറി പായുന്ന ആംബുലൻസ് ഓടിക്കുന്ന ഇവരെ കുറിച്ച് ഒന്ന് ചിന്തിക്കുക .

ഓട്ടം പോകുന്നതിനാൽ സമയാസമയം ആഹാരം കഴിക്കാൻ നിർവാഹം ഇല്ലാത്ത ഇവരുടെ ഭക്ഷണം പലപ്പോഴും കേടായെന്നു വരും .വേറെ ഭക്ഷണം വാങ്ങിക്കാൻ ഉള്ള പണം ഇല്ലാത്തതിനാൽ വെള്ളം കുടിച്ചു വിശപ്പടക്കുന്ന വയറുകൾ .എന്നിട്ടും ഓട്ടം ഉണ്ടെന്നു കേൾക്കുമ്പോൾ ഇതൊന്നും വക വെയ്ക്കാതെ മറ്റൊരാളുടെ ജീവന് വേണ്ടി ഓടി എത്തും ഇവർ .ഇത്രയേറെ കഷ്ടതകൾ അനുഭവിക്കുന്ന ഇവർക്ക് തിരിച്ചു ലഭിക്കുന്നത് അധിക്ഷേപങ്ങളും ,ശകാരങ്ങളും ആണ് എന്നത് വളരെ വിഷമകരം ആണ് .പലപ്പോഴും മദ്യപിച്ചു വഴിയിൽ കിടക്കുന്നവരെ കൊണ്ട് പോകാൻ പോലീസുകാർ ആംബുലൻസ് വിളിക്കുന്നു .

അങ്ങനെ ചെയ്യുമ്പോൾ ഒരു രോഗിക്ക് ലഭിക്കേണ്ട സേവനം ആണ് നിഷേധിക്കപ്പെടുന്നത് .അത് പോലെ ആംബുലൻസ് വർക്ക് ഷോപ്പിൽ ആയാൽ ആംബുലൻസ് ഡ്രൈവർമാർക്ക് പകുതി ശമ്പളം കൊടുക്കണം എന്ന് നിയമം ഉണ്ടെങ്കിലും അധികൃതർ ഇത് വക വെക്കാറില്ല.അത് കൊണ്ട് തന്നെ ബ്രെക്ക് തകരാറായ ആംബുലൻസുകൾ പോലും റോഡിൽ ഓടുന്നുണ്ട് .വിവരമറിയിച്ചാൽ അധികൃതർ വർക്ക് ഷോപ്പിൽ ഇടാൻ പറയും ,അപ്പോൾ ഡ്രൈവർമാർക്ക് ശമ്പളം കിട്ടുകയുമില്ല എന്ന ഭയത്താൽ ഡ്രൈവർമാർ ഇത് മറച്ചു വെക്കുന്നു .

രക്തത്തിൽ കുളിച്ച രോഗികളെ കൊണ്ട് പോകുന്ന ഈ ഡ്രൈവർമാർക്ക് യാതൊരു വിധ പ്രതിരോധ കുത്തിവെപ്പുകളും കൊടുക്കുന്നില്ല .ഒട്ടേറെ പകർച്ചവ്യാധികൾ വരൻ ഇവർക്ക് ഇടയുണ്ട് .സ്വന്തക്കാർക്ക് അസുഖം വന്നു അവധി എടുത്താൽ അന്നത്തെ ശമ്പളവും ഇവർക്ക് കൊടുക്കില്ല.ഒരുപാട് യാതനകൾ അനുഭവിച്ചാണ് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാൻ ആയി ആംബുലൻസ് ഡ്രൈവർമാർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി വണ്ടി ഓടിക്കുന്നത് .സാമൂഹ്യ സേവനം ചെയ്യുന്ന ഇവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കണം .

About Intensive Promo

Leave a Reply

Your email address will not be published.