Breaking News
Home / Lifestyle / പെണ്‍കുട്ടിയുടെ ടോപ്പ് കാറ്റത്തു പാറിപറക്കുന്നു ലെഗ്ഗിന്‍സിനുള്ളില്‍ അടിവസ്ത്രം വരെ തെളിഞ്ഞുകാണാം

പെണ്‍കുട്ടിയുടെ ടോപ്പ് കാറ്റത്തു പാറിപറക്കുന്നു ലെഗ്ഗിന്‍സിനുള്ളില്‍ അടിവസ്ത്രം വരെ തെളിഞ്ഞുകാണാം

ടിപ്പറില്‍ വെട്ടുകല്ലുമായി പോകുമ്പോഴാണ് ആ കാഴ്ച ഞാന്‍ കണ്ടത് ആക്റ്റിവയില്‍ പോകുന്ന പെണ്‍കുട്ടിയുടെ ടോപ്പ് കാറ്റത്തു പാറിപറക്കുന്നു വെള്ള ലെഗ്ഗിന്‍സിനുള്ളില്‍ അടിവസ്ത്രം വരെ തെളിഞ്ഞുകാണാം. പാവം ആ കുട്ടി ഇതറിഞ്ഞിട്ടില്ല. 24 കാരറ്റ് തങ്കമൊന്നുമല്ല എന്‍റെ സ്വഭാവം അത്യാവശ്യം നന്നായി വായ്നോക്കാറുമുണ്ട് പക്ഷേ എന്തോ ഇത് ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

അപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചത് അവളുടെ പുറകില്‍ ബൈക്കില്‍ വരുന്ന രണ്ടു ചെറുപ്പക്കാരില്‍ ഒരുത്തന്‍ ഇത് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല നിര്‍ത്താതെ ഹോണ്‍ മുഴക്കി അതിലൊരുവന്‍ തിരിഞ്ഞു നോക്കി രംഗം പന്തിയല്ലെന്നു കണ്ടതും അവര്‍ വേഗം ഒാടിച്ചുപോയി..

ഇത് ഇനിയും ആവര്‍ത്തിക്കുമല്ലോ എന്ന് ഞാനോര്‍ത്തു. പക്ഷേ അവളോട് എങ്ങനെ പറയും.? എന്‍റെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ താനാരാടോ എന്നൊരു ചോദ്യം അവള്‍ ചോദിച്ചാല്‍ തീര്‍ന്നു…

രണ്ടും കല്‍പ്പിച്ച് ഇത് അവളോട് പറയാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. അവളെ മറികടന്ന ശേഷം വണ്ടി ഞാന്‍ സൈഡാക്കി. താഴെയിറങ്ങി അവളുടെ വണ്ടിക്ക് കൈകാണിച്ചു. ചോദ്യഭാവത്തില്‍ നോക്കിയശേഷം അവള്‍ വണ്ടി നിര്‍ത്തി.

”കുട്ടീടെ ടോപ്പ് ശരിയായല്ല കിടക്കുന്നത് അതുപറയാനായിരുന്നു കേട്ടോ..” അവള്‍ തെല്ലു ദേഷ്യത്തോടെയും സംശയത്തോടെയും എന്നെ നോക്കിയശേഷം ടോപ്പ് ശരിയാക്കിയിട്ടു….

”എന്താ ഇത്ര ദേഷ്യത്തോടെ നോക്കുന്നത് ബൈക്കില്‍ പോയ രണ്ടുപേര്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു അറിയാമോ ? അതുകൊണ്ടാ നിര്‍ത്തിയേ എനിക്കും ഉണ്ട് വീട്ടിലൊരു പെങ്ങള്‍…”

അവള്‍ സ്തബ്ധയായി നില്‍ക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ നിറഞ്ഞപോലെ. അടുത്ത കടയില്‍ നിന്നവരൊക്കെ ശ്രദ്ധിക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ വേഗം വണ്ടിയില്‍ കയറി. റിയര്‍ വ്യൂ മിററിലൂടെ നോക്കുമ്പോള്‍ അവള്‍ അവിടെതന്നെയുണ്ട്.

വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മനസ്സിലായത് എന്തോ ഒരു ടെന്‍ഷന്‍.. അവള്‍ക്ക് വല്ല വിഷമവും ആയിക്കാണുമോ. കുറച്ചു ദൂരം ഞാനങ്ങനെ പോയി എന്തായാലും ഒരു ചായ കുടിക്കാം എന്നുകരുതി അടുത്തുള്ള തട്ടുകടയില്‍ വണ്ടി നിര്‍ത്തി.

ചായ മൊത്തികുടിച്ചോണ്ടിരിക്കുമ്പോഴുണ്ട് ദേ അവള്‍…. ഈശോയേ പണി പാളിയോ ഇതിപ്പോ കുരിശായെന്നാ തോന്നുന്നത്… മുഖത്തൊരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഞാനവളെ നോക്കി…

”അല്ല മാഷേ ഒരു ചായ എനിക്കും പറഞ്ഞൂടെ..? ”

”ങ്ഹേ ഇത് മ്മടെ പാര്‍ട്ടിയാരുന്നോ.. ദേ ഇങ്ങോട്ടിരുന്നോ…” ചേട്ടാ ഒരു ചായ കൂടി എടുത്തോ…

”ഒരു നന്ദി പറയാന്‍ വേണ്ടി വന്നതാ ചേട്ടാ.. ആദ്യം എനിക്കൊരു വിഷമം തോന്നി സത്യം.. പിന്നെ കുറ്റബോധം തോന്നി കാക്കിക്കുള്ളിലെ ആ നല്ല മനസ്സിനോട് ഒരു നന്ദി പറഞ്ഞില്ലല്ലോ എന്ന്…”

”ഏയ് അതിന്‍റെ ആവശ്യം ഒന്നും ഇല്ല ടിപ്പര്‍ ഓടിച്ചാലും നമ്മളും മനുഷ്യരാണ് കൊച്ചേ… അമ്മയെയും പെങ്ങളെയും തിരിച്ചറിയാം”

ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു ചായകുടിയൊക്കെ കഴിഞ്ഞ് പിരിയാന്‍ നേരം അവള്‍ പതുക്കെ പറഞ്ഞു….

”എന്തിനാടാ ചക്കരേ ഇത്ര നേരത്തേ കെട്ടിയത്…?” അതും പറഞ്ഞ് കള കളാന്നു ചിരിച്ചുകൊണ്ട് അവള്‍ തിരിച്ചുപോയി. ആദ്യം ഇതിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. അമ്പടി കാന്താരി നിന്നെ ഞാന്‍ കണ്ടോളാം പെണ്ണേ…. !!

ജോ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *