Breaking News
Home / Lifestyle / വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്‍ തുണിയുരിഞ്ഞു കാണിക്കും..കാമുകന് വഴങ്ങാന്‍ അമ്മ നിര്‍ബന്ധിക്കും.അമ്മ പിടിയില്‍: കാമുകന്‍ ഒളിവില്‍

വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്‍ തുണിയുരിഞ്ഞു കാണിക്കും..കാമുകന് വഴങ്ങാന്‍ അമ്മ നിര്‍ബന്ധിക്കും.അമ്മ പിടിയില്‍: കാമുകന്‍ ഒളിവില്‍

മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മ പിടിയില്‍.കണ്ണൂര്‍ സ്വദേശിനിയും നിലവില്‍ കുന്നത്തുകാല്‍ കളപ്പുറത്ത്‌ കല്ലുതട്ട്‌ വീട്ടില്‍ ലതയാണ്‌ ( 42) വെള്ളറട പോലീസിന്റെ പിടിയില്‍ ആയത്‌.
ഒന്നാം പ്രതി കുന്നത്തുകാല്‍ സ്വദേശി ബിനുവിനു വേണ്ടിയുള്ള തിരച്ചില്‍ പോലീസ്‌ ആരംഭിച്ചു.ലതയുടെ മൂത്ത മകളെ കുന്നത്തുകാലില്‍ ആണ്‌ വിവാഹം കഴിച്ച്‌ അയച്ചത്‌.
തുര്‍ന്ന്‌ മക്കളുമൊത്ത്‌ ഇവര്‍ കുന്നത്തുകാലില്‍ താമസത്തിനായി എത്തി.
എന്നാല്‍ തന്റെ പതിനേഴുകാരിയായ മകളെ കാണ്‍മാനില്ലെന്ന്‌ കാട്ടി വെള്ളറട പോലീസില്‍ ലത പരാതി നല്‍കിയിരുന്നു.

വീട്ടില്‍ പതിവായി എത്തുന്ന അമ്മയുടെ കാമുകന് വഴങ്ങിക്കൊടുക്കണമെന്ന മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 17 കാരി എല്ലാ വിവരങ്ങളും ഡയറിയില്‍ കുറിച്ചു വെച്ച ശേഷം വീടുവിട്ടു. . വീട്ടിലെത്തുമ്പോള്‍ മകളെ പതിവായി തുണിയുരിഞ്ഞു കാട്ടിയിരുന്ന കാമുകന് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി.

പെണ്‍കുട്ടിയുടെ ഡയറിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി പോലീസ് എത്തിയതിനെ തുടര്‍ന്ന് കാമുകന്‍ ഒളിവിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയറിയാതെ പെണ്‍കുട്ടി തന്റെ ഒരു ബന്ധുവീട്ടിലേക്ക് പോയിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ വെള്ളറട പോലീസിന് പരിശോധനയ്ക്കിടയിലാണ് മകളുടെ ഡയറി കിട്ടിയത്.

ഇതില്‍ അമ്മയുടെ അനാശാസ്യവും കാമുകന് വഴങ്ങിക്കൊടുക്കാന്‍ 17 കാരിയെ നിര്‍ബ്ബന്ധിച്ചിരുന്ന വിവരങ്ങളും കുറിച്ചിരുന്നു. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന കാമുകന്റെ ശല്യം കാരണമാണ് താന്‍ വീടുവിട്ടിറങ്ങുന്നതെന്ന് പെണ്‍കുട്ടി ഇതില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയ പോലീസ് അമ്മയ്‌ക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *