Breaking News
Home / Lifestyle / വീണ്ടും ചില മണിയറ വിശേഷങ്ങൾ

വീണ്ടും ചില മണിയറ വിശേഷങ്ങൾ

മോളെ എഴുന്നേൽക്കുന്നില്ലെ സമയം എത്രയായിന്നുള്ള അമ്മായിയുടെ വാതിലിൽ മുട്ടിയുള്ള വിളി കേട്ടിട്ടാണു ഞാൻ എഴുന്നേറ്റത്‌, നോക്കുമ്പോൾ ഓളു ബോധം കെട്ട്‌ ഉറങ്ങുകയാണ്,

പാറു, ടീ പാറു ഒന്ന് എഴുന്നേറ്റേ

എവിടെ കേൾക്കാൻ , ജഗ്ഗിലിരുന്ന വെള്ളം കുറച്ച്‌ മുഖത്ത്‌ തളിച്ചപ്പോൾ ഓൾ കണ്ണു തുറന്നു

എന്നെ നോക്കി ഒന്ന് ചെറുതായി ചിരിച്ചിട്ട്‌ പറഞ്ഞു

എനിക്ക്‌ വല്ലാത്ത ക്ഷീണം, തലയ്ക്ക്‌ അകത്ത്‌ എന്തോ പോലെ

അതൊക്കെ മാറും നീ പോയി മുഖം കഴുകിയിട്ട്‌ വാ

അവൾ മടിപിടിച്ചിരുന്നെങ്കിലും ഉന്തി തള്ളി ഒരു വിധം ബാത്രൂമിൽ കയറ്റിച്ചു,

അഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും ഓൾ ഇറങ്ങി വന്നു,

മോളെ ഇപ്പോൾ തലയുടെ പെരുപ്പ്‌ കുറഞ്ഞോ

മ്മ് കുറച്ച്‌ കുറവുണ്ട്‌

നിനക്ക്‌ ഞാൻ പറയുന്നത്‌ മനസ്സിലാകുന്നുണ്ടോ

ഇങ്ങൾ കളിക്കാതെ കാര്യം പറ ചേട്ടായി

ഹും അരാടി ഈ സുധി?

ഏത്‌ സുധി?

നിന്റെ നാലാം ക്ലാസിലെ ലൗവ്വർ

ങേ ഏത്‌ നാലാം ക്ലാസ്സ്‌

ഇനി നീ നാലാം ക്ലാസെന്ന് കേട്ടിട്ടില്ല, നാലും പത്തും പോട്ടെ, പക്ഷേ പ്ലസ്ടുവിലെ അഭിലാഷ്‌ അത്‌ ഞാൻ പൊറുക്കില്ല

ഇങ്ങൾക്ക്‌ ഈ രാവിലെ എന്ത്‌ പറ്റി

പറയെടി, അഭിലാഷുമായി നിനക്ക്‌ ഇപ്പോഴും ബന്ധമില്ലേ

ഉണ്ട്‌ എന്തെ, ?

എടി അപ്പോൾ നീ എന്നെ വഞ്ചിക്കുകയായിരുന്നല്ലേ

കൈയ്യിൽ ഇരുന്ന ജഗ്ഗിനു ഒരെണ്ണം തലക്ക്‌ കിട്ടിയത്‌ മാത്രമെ ഓർമ്മയുള്ളു, എന്റെ മൊത്തം കിളിയും പറന്ന് പോയി,

ഒന്ന് രണ്ടെണ്ണം തിരിച്ച്‌ വന്നപ്പോഴാണു ഓളു കതക്‌ തുറന്ന് പുറത്തേക്ക്‌ ഇറങ്ങുന്നത്‌ കണ്ടത്‌, വീണ്ടും പിടിച്ച്‌ അകത്തിട്ടു

ചേട്ടാ , അമ്മ വിളിക്കുന്നു

അമ്മയൊക്കെ അവിടെ നിൽക്കട്ടെ

പറ അഭിലാഷിന്റെ കാര്യം

ഇങ്ങളോട്‌ ഇതൊക്കെ ആരാ പറഞ്ഞേ

അതൊക്കെ ഞാൻ പറയാം, നീ പറ അഭിലാഷിന്റെ കാര്യം

ചേട്ടായി അത്‌ പ്ലസ്‌ടുവിനു പഠിക്കുമ്പോൾ, മൊത്തത്തിൽ രണ്ട്‌ ദിവസത്തെ പ്രണയം, അപ്പോഴേക്കും കൂട്ടുകാർ വഴി വീട്ടിൽ അറിഞ്ഞു, എന്നെ മൂടോടെ എടുത്ത്‌ അമ്മ വീടിന്റെ അടുത്തുള്ള സ്കൂളിലും ചേർത്തു, ഇനി പറ ഇതോക്കെ ആരാ പറഞ്ഞു തന്നെ

അതൊക്കെ ഉണ്ട്‌, സമയമാകട്ടെ പറയാം

എങ്കിൽ മോൻ സമയം നോക്കി ഇവിടെ ഇരിക്ക്‌, എനിക്ക്‌ അടുക്കളയിൽ പണിയുണ്ട്‌

പോകാനായി തിരിഞ്ഞ അവളോട്‌ ഞാൻ പറഞ്ഞു

പോകുമ്പോൾ ആ കുപ്പിയങ്ങ്‌ എടുത്തോ, ഇനി നിന്റെ അമ്മ കരുതണ്ട മരുമകൻ വെള്ളമടിക്കാരനാണെന്ന്

അപ്പോഴാണു അവള്‍ക്ക്‌ ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങിയത്‌,

അതെ ഇന്നലെ ഞാനാണല്ലെ കുടിച്ചത്‌, അയ്യോ അപ്പോൾ ഞാനാണോ ഇതെല്ലാം പറഞ്ഞു തന്നത്‌

പൊട്ടി ചിരിച്ചിട്ട്‌ ഞാൻ തല കുലുക്കുമ്പോൾ കൈകൾ കൊണ്ട്‌ മുഖം പൊത്തി നാണിച്ചവൾ നിന്നു

കതക്‌ തുറന്ന് പോകാനിറങ്ങിയ അവള്‍ക്ക്‌ പോക്കറ്റിൽ നിന്നും രണ്ട്‌ ഏലക്ക കൊടുത്തിട്ട്‌ ചവച്ചോ സ്മെല്ല് അറിയില്ലാന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു താങ്ക്സ്‌ പറഞ്ഞിട്ട്‌

എടാ കള്ള ചേട്ടായി അപ്പോൾ ഇതാണു നിന്റെ പല്ല് വേദന എന്നവൾ പറഞ്ഞതിനൊപ്പം തലയിണ കൊണ്ടുള്ള അടി എന്റെ പുറത്ത്‌ വീണതും ഒരുമിച്ചായിരുന്നു……

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *