Breaking News
Home / Lifestyle / അങ്കില്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്; വേദന കൊണ്ടു കൈ തട്ടി മാറ്റുമ്പോള്‍ എല്ലാം കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു; എടപ്പാളില്‍ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മൊഴി നല്‍കി..!!

അങ്കില്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്; വേദന കൊണ്ടു കൈ തട്ടി മാറ്റുമ്പോള്‍ എല്ലാം കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു; എടപ്പാളില്‍ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മൊഴി നല്‍കി..!!

മലപ്പുറം എടപ്പാളില്‍ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മൊഴി നല്‍കി. സിനിമ കാണാന്‍ പോകാന്‍ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ് എന്നു കുട്ടി പറയുന്നു. കൗണ്‍സിലിങ്ങിനിടയിലാണ് കുട്ടി ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. തിയേററ്റില്‍ തനിക്കുണ്ടായ ദുരാനുഭവങ്ങള്‍ കൗണ്‍സിലിങ്ങിനിയില്‍ കുട്ടി വ്യക്തമാക്കി എന്നു പറയുന്നു. അങ്കില്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട് എന്നു കുട്ടി പറയുന്നു.ആദ്യമായാണു മകള്‍ മൊയ്ദീനെ കാണുന്നത് എന്ന മാതാവിന്റെ മൊഴിക്കു വിരുദ്ധമാണ് ഇത്.

സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അയാള്‍ ഉപദ്രവിച്ച കാര്യങ്ങള്‍ വ്യകാ്തമാക്കി. വേദന കൊണ്ടു കൈ തട്ടി മാറ്റുമ്പോള്‍ എല്ലാം കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു. ഇടവേളകളില്‍ പുറത്തു പോയി ഭക്ഷണം വാങ്ങി നല്‍കി. എന്നും പറയുന്നു. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൂരമായ ലൈംഗിപീഡനമാണു സംഭവിച്ചത്.

ഒരിക്കല്‍ കൂടി കുട്ടിയുടെ മൊഴി എടുക്കും. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരെ ചുമത്തണം എന്നു ശിശുക്ഷേമ സമതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറും ഒമ്പതും വകുപ്പുകളാണ് ചുമത്തിട്ടുള്ളത്. ഇതു പ്രകാരം പരമാവതി ഏഴു വര്‍ഷം തടവാണു ലഭിക്കു. അഞ്ച്-എം കുടി ഉള്‍പ്പെടുത്തിയാല്‍ പത്തു വര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

About Intensive Promo

Leave a Reply

Your email address will not be published.