Breaking News
Home / Lifestyle / തന്റെ പുരുഷന്‍ എങ്ങനെയാകണമെന്ന് സ്ത്രീകള്‍ പറയുന്നു അവര്‍ ആഗ്രഹിക്കുന്ന പത്തുകാര്യങ്ങള്‍ ഇതാ

തന്റെ പുരുഷന്‍ എങ്ങനെയാകണമെന്ന് സ്ത്രീകള്‍ പറയുന്നു അവര്‍ ആഗ്രഹിക്കുന്ന പത്തുകാര്യങ്ങള്‍ ഇതാ

ആധുനിക സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഒരു മടിയുമില്ല. സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ഇന്നത്തെ സ്ത്രീ ധൈര്യപ്പെടുന്നുണ്ട്. തന്റെ പുരുഷനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തൊക്കെയെന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു. ഒരു ജനപ്രിയ മാരേജ്‌സൈറ്റ് നടത്തിയ സര്‍വെയിലാണ് സെക്‌സ് ഉള്‍പ്പെടെ തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ വ്യക്തമാക്കിയത്.

ഉയരവും നിറവുമുളള സുന്ദരനേയാണ് പണ്ടുകാലത്ത് സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇന്നിപ്പോള്‍ സമവാക്യങ്ങളൊക്കെ മാറി. സൗന്ദര്യമുള്ള പുരുഷനെക്കാള്‍ വിവേകമുള്ള പുരുഷനെയാണ് പുതുതലമുറയിലെ സ്ത്രീ ആഗ്രഹിക്കുന്നത്. പരസ്പരം മനസിലാക്കാന്‍ കഴിവുള്ളയാള്‍ സുന്ദരനെക്കാള്‍ കേമനെന്ന് സ്ത്രീകള്‍ പറുന്നു. തന്റെ പങ്കാളി പാചകം കുറച്ചൊക്കെ അറിയുന്നയാളാകണം എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു.

സര്‍വെയില്‍ ഒന്നാം സ്ഥാനത്തെ ആവശ്യവും പാചകമറിയുന്ന ഭര്‍ത്താവിനെ വേണം എന്നതു തന്നെയാണ്. ജോലിക്കു പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍. \’ഞങ്ങളും ജോലിചെയ്യുന്നവരല്ലേ, ഞങ്ങളുടെ തൊഴിലിലും ടെന്‍ഷനുകളില്ലേ\’ എന്നാണവര്‍ ചോദിക്കുന്നത്. പാചകം അറിയുന്ന പങ്കാളിയില്‍ നിന്ന് സഹായമാണ് സ്ത്രീ ചോദിക്കുന്നത്. വീട്ടുകാര്യങ്ങളില്‍ ഭര്‍ത്താവ് നിര്‍ബന്ധമായും സ്വന്തം പങ്കു നിര്‍വ്വഹിക്കണം എന്നതായിരുന്നു രണ്ടാം സ്ഥാനത്തെത്തിയ ആവശ്യം.

വിവാഹത്തിന് മുന്‍പ്, പങ്കാളി എച്ച്‌ഐവി പരിശോധനയ്ക്കും വന്ധ്യതാ പരിശോധനയ്ക്കും വിധേയനാകണുമെന്ന ആവശ്യം സര്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തി. സെക്ഷ്വലി ട്രാന്‍സിമിറ്റഡ് ഡിസീസ്സ ര്‍വസാധാരണമായതിനാലാണ് വിവാഹത്തിനു മുന്‍പ് പരിശോധന ആവശ്യമായി വരുന്നതെന്ന വിശദീകരണവും അവര്‍ നിരത്തി.

ശാരീരിക ബന്ധത്തിലെ സംതൃപ്തിയെയും അസംതൃപ്തിയേയും കുറിച്ചൊക്കെ തുറന്നും സംസാരിക്കുന്നയാളായിരിക്കണമെന്നും അതില്‍ പരീക്ഷണങ്ങള്‍ക്ക തയ്യാറുളളയാളായിരിക്കണം ഭര്‍ത്താവെന്നും തുറന്നു പറയാന്‍ സര്‍വെയില്‍ പങ്കെടുത്ത സ്ത്രീകള്‍ മടികാണിച്ചില്ല. സെക്‌സില്‍ പുരുഷന്റെ താത്പര്യങ്ങള്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനും അവര്‍ മടി കാണിച്ചു.

കടബാധ്യതയുടേയും നിക്ഷേപങ്ങളുടേയും വിവരങ്ങള്‍ ഭാര്യമാരെ അറിയിക്കണമെന്നും ഭാര്യമാര്‍ നന്നായി സമ്പാദിക്കുന്നുണ്ടെങ്കില്‍ ഈഗോ ഒന്നും വിചാരിക്കാതെ,നമ്മുടെ ജീവിതം സുരക്ഷിതമാണല്ലോ എന്നു സമ്മതിക്കാനുളള മനസ്സുളളയാളായിരിക്കണം തങ്ങളുടെ പുരുഷന്‍ എന്നാണ് സ്ത്രീകള്‍ പറയുന്നത്. സ്ത്രീധനത്തിനെതിരായ ശക്തമായ നിലപാടുകളുളളയാളായിരിക്കണം പുരുഷന്‍ എന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. കണക്കു പറഞ്ഞു വാങ്ങാന്‍ വില്‍പ്പന ചരക്കുകളല്ല ഞങ്ങള്‍ എന്ന് തന്റേടത്തോടെ പറയാന്‍ പേടിയുമില്ല.

ഭാര്യയ്ക്കായി സമയം നീക്കിവയ്ക്കാന്‍ പിശുക്ക് കാണിക്കാത്ത ഭര്‍ത്താവിനെയാണ് ഇന്നത്തെ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. തന്റെ അമ്മയുമായി ഭാര്യയെ താരതമ്യപ്പെടുത്തുന്നത് ഒരു സ്ത്രീയും സഹിക്കില്ല. അമ്മ സ്‌നേഹിക്കുന്നതു പോലെയല്ല, ഭാര്യയുടെ സ്‌നേഹം അപ്പോള്‍ പിന്നെ അതു രണ്ടും എന്തിനു കൂട്ടിക്കുഴയ്ക്കണം എന്നാണ് ചോദ്യം.

വിശേഷം ഒന്നും ആയില്ലേ എന്നുള്ള \’അഭ്യുതയകാംഷികളുടെ\’ ചോദ്യം വിവാഹിതരായ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒന്നാണ്. മറുപടി പറഞ്ഞ് പെണ്‍കുട്ടികള്‍ മടുക്കും. എന്നാല്‍ അക്കാര്യത്തിലുമുണ്ട് ഇന്നത്തെ സ്ത്രീക്ക് ഡിമാന്‍ഡ്. ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പിന് കുഞ്ഞുങ്ങള്‍ അത്യാവശ്യമാണെങ്കിലും അതിനു വേണ്ടി സ്ത്രീയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പുരുഷനെ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല. രണ്ടുപേരുടേയും കൂട്ടായ തീരുമാനമായിരിക്കണം കുഞ്ഞിന്റെ ജനനം എന്നു പറയുമ്പോള്‍ അതിനായുള്ള സ്ത്രീയുടെ മനസ്സൊരുക്കത്തേയും പരിഗണിക്കണമെന്നാണ് അവര്‍ അര്‍ത്ഥമാക്കുന്നത്.

ജോലി ഉപേക്ഷിച്ച് കുടുംബജീവിതത്തിലേയ്ക്ക് മാത്രമായി ഒതുങ്ങിക്കൂടാന്‍ പറയുന്ന പുരുഷന്‍മാരെ ഇന്നത്തെ സ്ത്രീകള്‍ക്ക് തീര്‍ത്തും വേണ്ട. ഒരു തരത്തിലും അക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാന്‍ തങ്ങളില്ലെന്നും അവര്‍ തുറന്നടിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published.