Breaking News
Home / Lifestyle / സ്‌കൂളിനുള്ളില്‍ കുട്ടികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച ശ്രമം നടത്തിയ മോഷ്ടാവിനെ യുവതി വെടിവെച്ചു വീഴ്ത്തി: പിന്നീടായിരുന്നു ട്വിസ്റ്റ് ( വിഡിയോ )

സ്‌കൂളിനുള്ളില്‍ കുട്ടികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച ശ്രമം നടത്തിയ മോഷ്ടാവിനെ യുവതി വെടിവെച്ചു വീഴ്ത്തി: പിന്നീടായിരുന്നു ട്വിസ്റ്റ് ( വിഡിയോ )

സാവോപോളോ: സ്‌കൂളിന് പുറത്ത് തോക്കു ചൂണ്ടി കവര്‍ച്ച ശ്രമം നടത്തിയ മോഷ്ടാവിനെ യുവതി വെടിവെച്ചു വീഴ്ത്തി. ബ്രസീലിലെ സൂസാനോയിലാണ് സംഭവം. മാതൃദിനത്തോട് അനുബന്ധിച്ച്‌ സ്‌കൂളില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാതാപിതാക്കള്‍ക്കും, കുട്ടികള്‍ക്കും ഇടയിലേക്ക് ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണി ഉയര്‍ത്തുകയായിരുന്നു.

മോഷ്ടാവിന്റെ കൈയ്യിലെ തോക്ക് കണ്ട് ഭയന്ന മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു യുവതി ബാഗില്‍ നിന്നും തോക്കെടുത്ത് ഇയാളെ വെടിവെച്ച്‌ വീഴ്ത്തി. കേറ്റിയ സാസ്‌ട്രെ എന്ന യുവതി ഓഫ് ഡ്യൂട്ടി പോലീസാണെന്ന വിവരം പിന്നീടാണ് ചുറ്റും കൂടി നിന്നവര്‍ അറിഞ്ഞത്. ഇവരുടെ സെര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു അക്രമിയെ കീഴ്‌പ്പെടുത്തിയത്.

കേറ്റിയയുടെ രണ്ടു മക്കളും സംഭവസ്ഥലത്തുണ്ടായിരുന്നു.ഇവരുടെ ധീരതയെ സാവോ പോളോ ഗവര്‍ണ്ണര്‍ വീട്ടിലെത്തി അഭിനന്ദിച്ചു. കേറ്റിയ സമയോചിതമായി ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവിടെ കൂടി നിന്ന സ്ത്രീകളുടെയും, കുട്ടികളുടെ ജീവന്‍ അപകടത്തിലാകുമായിരുന്നു എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. വെടിയേറ്റ് പരുക്ക്പ്പറ്റിയ മോഷ്ടാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *