അമ്മയുടെ ഓർമകളുമായി മോഹൻലാൽ. ലോക മാതൃദിനത്തില്‍ മോഹന്‍ലാല്‍ മനോരമയില്‍ എഴുതിയത് വായികാം…
“അച്ഛന് മറവി രോഗം തുടങ്ങിയപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്ത് ഈ രോഗം വന്നവരെ ആരും പുറത്തേക്ക് കൊണ്ടുപോകില്ലായിരുന്നു. എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലായിരുന്നു. എന്നാൽ എന്റെ അമ്മ അച്ഛനെ എല്ലാ ആഘോഷങ്ങൾക്കും കല്യാണങ്ങൾക്കും എല്ലാം കൈ പിടിച്ചു കൊണ്ടുപോയി. കുട്ടികളോട് എന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞ് കൊടുത്തു.
പലപ്പോഴും ചോറുരുള വായിൽ വെച്ച് കൊടുത്തു.ഞാൻ അഭിനയിച്ച സിനിമ കാണാൻ അച്ഛനെ കൈ പിടിച്ച് കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്‌ക്രീനിൽ അച്ഛൻ എന്നെ തിരിച്ചറിഞ്ഞോ എന്നെനിക്ക് അറിയില്ല. പക്ഷെ അമ്മക്കത് വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നത് തീയറ്ററിന്റെ ഇരുട്ടിൽ ഞാൻ കണ്ടു.കല്യാണം കഴിച്ച കാലത്ത് എന്നപോലെ അമ്മ അച്ഛനൊപ്പം ഇരുന്ന് സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഡോക്ടർ പറഞ്ഞു കൊടുത്ത് ചെയ്യിച്ചതല്ല. അമ്മക്ക് ഇതെല്ലാം അറിയാമിരുന്നു.
ആരാണീതെല്ലാം അമ്മക്ക് പറഞ്ഞു കൊടുത്തത്..?? ഒരമ്മക്ക് ആരും ഇതൊന്നും പഠിപ്പിച്ചു കൊടുക്കേണ്ട. അതാണ് അമ്മ.”