കര്‍ണ്ണൂല്‍ :ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകുവാന്‍ പല ഉള്‍നാടന്‍ ഗ്രാമങ്ങളും തയ്യാറായിട്ടില്ലായെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഈ വിചിത്രമായ വാര്‍ത്ത. 13 കാരനെ 23 വയസ്സുകാരിയായ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു.
ഗ്രാമത്തിലെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മടങ്ങി. ആന്ധ്രാ പ്രദേശിലെ കര്‍ണ്ണൂല്‍ ഗ്രാമത്തിലാണ് അത്യന്തം വിചിത്രവും ഞെട്ടിക്കുന്നതുമായ ഈ സംഭവം അരങ്ങേറിയത്. കര്‍ണ്ണൂല്‍ ഗ്രാമത്തിലെ ഒരു പതിമൂന്ന് വയസ്സുകാരനെയാണ് പ്രദേശത്ത് തന്നെയുള്ള ഒരു യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്.
ബാലന്റെ അമ്മയാണ് ഈ വിവാഹത്തിന് മുന്‍കയ്യെടുത്തത്. അസുഖ ബാധിതയായ സ്ത്രീയുടെ ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയാണ്. തന്റെ മരണശേഷം മകന്റെ ഭാവി എന്താകുമെന്നുള്ള ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞാല്‍ തങ്ങളുടെ കുടുംബം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുള്ള വിശ്വാസമാണ് ഇവരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇത്തരത്തിലൊരു വിവാഹം നടക്കുന്ന കാര്യം ഗ്രാമവാസികള്‍ ആരും തന്നെ പൊലീസിനെ അറിയിച്ചിരുന്നില്ല. കൂടാതെ ഗ്രാമത്തിലെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.