ഭാവനയുടെ അധികം ആരും കാണാത്ത ഒരു പ്രകടനം സോഷ്യല്‍ മീഡിയയില്‍ തരംഗം ആവുന്നു പുതുമുഖങ്ങളെ വച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം.
താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നിവർ ഇതിൽ പെടും