എടപ്പാളിലെ സിനിമാ തിയ്യേറ്ററില്‍ വച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം വൈകിപ്പിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് എടുക്കാതിരുന്നതിന് ചങ്ങരംകുളം
എസ്ഐ കെജി ബേബിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഐജിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പിയാണ് എസ്ഐ യെ സസ്പെന്‍ഡ് ചെയ്തത്.
കൂടാതെ തിയ്യേറ്ററില്‍ കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് കുട്ടിയുടെ അമ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചങ്ങരംകുളം പോലീസാണ് പ്രതി മൊയ്തീന്‍കുട്ടിയെ പിടികൂടിയത്. പോക്സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്. സിസിടിവിയില്‍ പതിഞ്ഞ പീഡന ദൃശ്യങ്ങള്‍ സഹിതം തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തൃത്താല സ്വദേശിയാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ മലപ്പുറത്ത് ബിസിനസ് നടത്തുന്നയാളാണ്.
കെഎല്‍ 46 ജി 240 നമ്പര്‍ മേഴ്സിഡസ് ബെന്‍സ് കാറിലെത്തിയ പ്രതിക്കൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. തിയേറ്ററില്‍ ഇയാളുടെ ഇടത് വശത്താണ് പെണ്‍കുട്ടി ഇരുന്നത്. വലത് വശത്ത് യുവതിയും ഇരുന്നു.
ഇരുട്ടിന്റെ മറവിലായിരുന്നു പീഡനം. എന്നാല്‍ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട തിയേറ്റര്‍ ഉടമകള്‍ ദൃശ്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. അവര്‍ തെളിവുകള്‍ സഹിതം പോലീസില്‍ പരാതി നല്കി.
ഏപ്രില്‍ പതിനെട്ടിന് നടന്ന സംഭവത്തില്‍ തെളിവുകള്‍ ഉള്‍പ്പെടെ 26നാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ കേസില്‍ പൊലീസ് എഫ്ഐആര്‍ പോലും എടുക്കാതിരിക്കുകയായിരുന്നു. പോലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് സംഭവം വാര്‍ത്തയായി.
അതേ തുര്‍ന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു. ഇത്രയധികം തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് കേസ് അന്വേഷിക്കാതിരുന്നത് വാര്‍ത്ത പുറത്തുവന്നതോടെ വിവാദമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും ാേപാലീസ് എഫ്ഐആര്‍ പോലും എടുത്തില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.