Breaking News
Home / Lifestyle / ആദ്യരാത്രിയിൽ ചേർത്തു പിടിക്കാൻ ശ്രമിച്ച എന്നെ അവൾ തട്ടി മാറ്റിയപ്പോൾ ഞാനൊന്നു ഞെട്ടി..!!

ആദ്യരാത്രിയിൽ ചേർത്തു പിടിക്കാൻ ശ്രമിച്ച എന്നെ അവൾ തട്ടി മാറ്റിയപ്പോൾ ഞാനൊന്നു ഞെട്ടി..!!

ആദ്യരാത്രിയിൽ ചേർത്തു പിടിക്കാൻ ശ്രമിച്ച എന്നെ അവൾ തട്ടി മാറ്റിയപ്പോൾ ഞാനൊന്നു ഞെട്ടി …

ഇവൾക്കിതെന്തു പറ്റി. ഞാൻ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചപ്പോൾ അവളത് തടഞ്ഞു.

എന്താ അമ്മു…?
എന്തു പറ്റി നിനക്ക് …?
എന്നെ ഇഷ്ടമായില്ലേ…?
അതോ വേറെ ആരെയെങ്കിലും…?

മൗനമായിരുന്നു എന്റെ ഓരോ ചോദ്യത്തിനും മറുപടി. അതു കൊണ്ടു തന്നെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ല. ഒരു മുറിയിൽ അപരിചിതരെപ്പോലെ നേരം വെളുപ്പിച്ചു.

പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിലും അവളുടെ സ്വഭാവത്തിന് കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. എല്ലാവരോടും അവൾക്കൊരുതരം അകൽച.

ഇതിങ്ങനെ വിട്ടാൽ പറ്റില്ല. അവൾക്കിനി മറ്റു വല്ല ബന്ധവുമുണ്ടെങ്കിൽ ഇന്നറിയണം…

ഉറങ്ങാനായി മുറിയിലേക്ക് വന്ന അവളുടെ നേരെ ഞാൻ കയർത്തു.

എന്താ നിന്റെ പ്രശ്നം…?
നിനക്ക് നിന്റെ കാമുകനൊപ്പം പോകണമെങ്കിൽ ആവാം. പക്ഷേ എന്നോടത് തുറന്നു പറയണം.

എനിക്ക് നിങ്ങളെ ഇഷ്ടമല്ല അതേ ഉള്ളൂ…
വീട്ടുകാരുടെ ആത്മഹത്യാ ഭീഷണിക്കു മുന്നിലാണ് ഞാൻ നിങ്ങളുമായുള്ള വിവാഹത്തിന് തയ്യാറായത്. അല്ലാതെ നിങ്ങളോടുള്ള എന്റെ വെറുപ്പിന് കാരണം ഒരു കാമുകനും അല്ല.

നിങ്ങൾ ഒന്നു മനസ്സിലാക്കണം പല പെൺകുട്ടികളും നിസ്സഹായരായി താലിക്കു മുന്നിൽ തല കുനിയ്ക്കുന്നത് ഇത്തരം ഭീഷണി മൂലമാണ്.

ഇത്രയും പറഞ്ഞ് എന്റടുത്തു നിന്നും അവൾ ഒഴിഞ്ഞു മാറി..

പിറ്റേന്ന് രാവിലെ അവളുടെ ഫോണിലേക്ക് തുടർച്ചയായി വന്ന മെസ്സേജിന്റെ ശബ്ദം കേട്ടിട്ടാണ് ഞാനതെടുത്ത് നോക്കിയത്.

അതിലേക്ക് നോക്കിയ ഞാനൊന്നു ഞെട്ടി…
അവളുടെ കുറേ നഗ്ന ചിത്രങ്ങൾ…
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ എന്റെ കാഴ്ചയെ മറച്ചു…

താഴെ ഇങ്ങനെ ഒരു മെസ്സേജ്….

അമ്മൂ ഇത് നിന്റെ ശരീരം അല്ല എന്ന് എനിക്കും നിനക്കും മാത്രമറിയാം. നീ ഒരു ദിവസം മാത്രം എനിക്കൊപ്പം വന്നാൽ ആരും ഒന്നും അറിയില്ല. അല്ലെങ്കിൽ ഇതാദ്യം കാണുക നിന്റെ ഭർത്താവായിരിക്കും ….
പിന്നെ…
പറഞ്ഞതെല്ലാം മറക്കണ്ട.

മുറിയിലേക്ക് കയറി വന്ന അവൾ കണ്ടത് ഫോണിലേക്ക് നോക്കി സ്തബ്ദനായി നിൽക്കുന്ന എന്നെയാണ്.

ഏട്ടാ ഞാൻ…
എന്നോട് ക്ഷമിക്ക്….
എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു…

ഫേസ് ബുക്ക് സൗഹൃദം അതിരു വിട്ടപ്പോൾ ഫോട്ടോകളും ഫോൺ നമ്പറും അവന് കൈമാറി. ആ ഫോട്ടോകൾ എഡിറ്റ് ചെയ്ത് അവൻ നഗ്ന ചിത്രങ്ങളാക്കി അവളെ ഭീഷണിപ്പെടുത്തുന്നു.

ഈ കാരണം കൊണ്ടാണ് അവൾ വിവാഹത്തോട് എതിർപ്പു കാട്ടിയതും എന്നെ അകറ്റി നിർത്തിയതും.

അമ്മൂ നീ ചെയ്തത് തെറ്റു തന്നെ യാതൊരു പരിചയവും ഇല്ലാത്ത ഒരുത്തന് ഫോട്ടോയും നമ്പറും ഒക്കെ നൽകിയത്. പക്ഷേ ഇതൊന്നും നിന്റെ മാത്രം തെറ്റല്ല… നിനക്ക് ഇതെല്ലാം തുറന്നു പറയാൻ പറ്റിയ ഒരു അന്തരീക്ഷം നിന്റെ വീട്ടിൽ ഇല്ലാതെ പോയി…

അമ്മൂ ഇത്തരം സന്ദർഭങ്ങളിൽ വികാരമല്ല വിവേകമാണ് പ്രവർത്തിക്കേണ്ടത് …

ഞാൻ അവളുടെ ഫോണെടുത്ത് വന്ന നമ്പറിലേക്ക് ഒരു മെസ്സേജ് ചെയ്തു.

” താൻ അയച്ച ഫോട്ടോകളും മെസ്സേജും പോലീസിനു കൈമാറിയതിനു ശേഷം നേരിൽ കാണാം…. ”

” ഞാൻ തമാശ പറഞ്ഞതാ… എല്ലാം ഇപ്പൊ തന്നെ ഡിലീറ്റ് ചെയ്തേക്കാം…”
എന്ന റിപ്ലൈ പെട്ടെന്ന് വന്നു…

ഉടനെ തന്നെ അവന്റെ നമ്പർ ബ്ലോക്ക് ചെയ്ത് ഞാൻ ഫോൺ അവൾക്കു നേരെ നീട്ടി…

നിറമിഴികളുമായി അവളെന്റെ നെഞ്ചിലേക്ക് ചായുമ്പോൾ ഞാനവളെ ചേർത്തു പിടിച്ച് നിറുകയിൽ ചുംബിച്ചു ….

അതിഥി അമ്മു

About Intensive Promo

Leave a Reply

Your email address will not be published.