എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. വിനീതിന്റെ ജൂനിയറായിരുന്ന ദിവ്യയുമായുള്ള സൗഹൃദം പതിയെ പ്രണയത്തിന് വഴിമാറുകയായിരുന്നു. ജൂനിയറായ ദിവ്യയെ അജു വര്‍ഗീസ് റാഗ് ചെയ്തിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തി
”ഞാനും അജു വര്‍ഗീസും കോളെജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങളുടെ ജൂനിയറായിരുന്നു ദിവ്യ. അജു അവളെ റാഗ് ചെയ്തിട്ടുണ്ട്. ദിവ്യയും ഞാനും പരസ്പരം ഇഷ്ടത്തിലാണെന്ന കാര്യം ആദ്യം പറഞ്ഞത് സുഹൃത്തായ നോബിളിനോടാണ്. പിന്നീട് അവളെ റാഗ് ചെയ്യരുതെന്ന് അജുവിനോടും പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോകാറുണ്ടായിരുന്നു. ചെന്നൈയില്‍ പഠിച്ചതുകൊണ്ട് ആര്‍ക്കും അങ്ങനെ ഇക്കാര്യം അറിയില്ലായിരുന്നു.” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.