ബ്രിട്ടീഷ് പത്രം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം അക്മല്‍ എന്ന കൗമരക്കാരന്‍ താന്‍ ശരിക്കും മുട്ടയിടാറുണ്ടെന്ന് അവകാശപ്പെടുന്നു. തനിക്ക് സവിശേഷമായ കഴിവുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഡോക്ടര്‍മാര്‍ മനുഷ്യന്‍ മുട്ടിയിടില്ലെന്ന് ഉപദേശിച്ചിട്ടും അക്മലിന് ആശങ്ക മാറുന്നില്ല.
അക്മലിന്‍റെ പിതാവ് വാദം സ്ഥിരീകരിക്കുന്നു.അക്മല്‍ രണ്ട് വര്‍ഷമായി മുട്ടയിട്ടുവരുന്നതായി ഇയാള്‍ പറഞ്ഞു.ഇയാളുടെ അവകാശ വാദ പ്രകാരം ഇതുവരെ അക്മല്‍ രണ്ട് ഡസനോളമെങ്കിലും മുട്ടയിട്ടെന്നാണ് . ഇതേ തുടര്‍ന്ന് എക്സ്റേ എടുത്ത ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി എന്ന് തന്നെ പറയാം.എക്‌സറേയില്‍ കുട്ടിയുടെ മലാശയത്തില്‍ ഒരു മുട്ടയുള്ളതായി തെളിഞ്ഞു.ഡെയ്ലിമെയില്‍ വാര്‍ത്ത പറയുന്നത് പ്രകാരം ആശുപത്രിയില്‍ വെച്ചും അക്മല്‍ മുട്ടയിട്ടതായിട്ടാണ്.
ഡോക്ടര്‍മാര്‍ എന്നാല്‍ ഈ മുട്ട സ്വഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്നതാണെന്ന് വിശ്വസിക്കുന്നില്ല. .ഒന്നുകില്‍ ഏതെങ്കിലും തരത്തില്‍ മുട്ട വിഴുങ്ങുന്നതാകാമെന്നും അല്ലെങ്കില്‍ കുട്ടി മലദ്വാരത്തിലൂടെ മുട്ട കയറ്റിവെയ്ക്കുന്നതാകാമെന്നുമാണിത്.14 കാരനെ കൂടുതല്‍ പരിശോധനകള്‍ക്കായി നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ് ആരോഗ്യ ഗവേഷകര്‍ അടങ്ങുന്ന സംഘം.