ചുവന്ന ഷര്‍ട്ടും, മുണ്ടും ധരിച്ച് റെയില്‍വേസ്റ്റേഷനിലെ ഭാരമുള്ള ചുമടുകള്‍ തോളിലേറ്റി നടക്കുമ്പോള്‍ ശ്രീനാഥിന്റെ ചെവിയില്‍ എപ്പോഴും ഒരു ഹെഡ്സെറ്റ് ഉണ്ടാകും. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് പാട്ടു കേള്‍ക്കുകയാണെന്ന് തോന്നുമെങ്കിലും സംഗതി പിഎസ്എസിക്കുള്ള കോച്ചിംഗ് ക്ലാസുകളായിരുന്നു. രാപ്പകലില്ലാത്ത അധ്യാനത്തിനിടയില് വിട്ടുവീഴ്ച്ചയില്ലാത്ത പരിശ്രമം ഒടുവില്‍ ഈ യുവാവിന് വിജയം നേടി കൊടുത്തിരിക്കുകയാണ്.
പിഎസ്എസി പാസ്സായ ശ്രീനാഥ് ഇനി അഭിമുഖം കൂടി കടന്നു കിട്ടിയാല്‍. ലാന്‍ഡ് റവന്യൂ വകുപ്പ് വില്ലേജ് ഫീല്‍ഡിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിക്കപ്പെടും. ഇടുക്കി സ്വദേശിയായ ശ്രീനാഥ് കഴിഞ്ഞ അഞ്ചു വര്‍ഷമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു.
രണ്ട് വര്‍ഷമായി പിഎസ്സിക്ക് വേണ്ടി പരിശ്രമിക്കുന്നു. ആദ്യ ഘട്ടത്തില്‍ കോച്ചിംഗിന് പോയിരുന്നെങ്കിലും പിന്നീട് സ്റ്റേഷനില്‍ വൈ ഫൈ സൗകര്യം വന്നതോടെ ഓണ്‍ലൈനായി പഠനം നടത്തുകയായിരുന്നു.
അതിനാല്‍ തന്നെ പുസ്തകങ്ങളുടെ ചിലവും ലാഭിച്ചുവെന്ന് ശ്രീനാഥ് പറയുന്നു. ഒഴിവ് സമയങ്ങളില്‍ ക്ലാസ് കേള്‍ക്കുന്ന ഇദ്ദേഹം ചുമട് എടുക്കുന്ന അവസരത്തിലും അത് തുടരും.