സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് പൂനം പാണ്ഡെ. സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും താരം തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
നിരവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഐപിഎല്‍ മത്സരത്തിനിടയില്‍ നടത്തിയ ചില വാഗ്ദാനങ്ങളാണ് താരത്തെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ വെച്ച് നഗ്നയാവുമെന്നായിരുന്നു താരം അന്ന് പറഞ്ഞത്.
ഇതേത്തുടര്‍ന്ന് വാര്‍ത്തകളിലിടം നേടിയ പൂനം പിന്നീട് ഐപിഎല്‍ മത്സരത്തിനിടയിലും ഇതേ വാക്ക് ആവര്‍ത്തിക്കുകയായിരുന്നു. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പ് സ്വന്തമാക്കിയപ്പോള്‍ താരം തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നശ, ലവ് ഈസ് പോയിസണ്‍, ആ ഗെയാ ഹീറോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്തവണത്തെ സംസാരവിഷയം. ഈ ചിത്രത്തിനൊരു തലക്കെട്ട് നല്‍കാമോയെന്ന് ചോദിച്ചാണ് പൂനം ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. പൂനത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.