ഒരു സെക്യൂരിറ്റിയുമില്ലാതെ 40 കോടി രൂപ കയറ്റിവിട്ട എസ്ബിഐ വിവാദത്തില്‍. ബാങ്കിന്റെ നിയമവശങ്ങളൊക്കെ കാറ്റില്‍ പറത്തിയായിരുന്നു പണകൈമാറ്റം നടന്നത്.
തുറന്ന ട്രോളിയിലാണ് 40 കോടി രൂപ കയറ്റിവിട്ടത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ അവസ്ഥയാണിങ്ങനെ.Cash-trolleyഎസ്ബിഐയുടെ സ്‌പോണ്‍സേര്‍ട് ബാങ്കായ ആന്ധ്രാപ്രദേശ്
ഗ്രാമീണ വികാസ് ബാങ്കിലേക്കാണ് പണം അയച്ചത്. പണം പൊതിഞ്ഞുകെട്ടാതെ വെറും ബണ്ടിലായാണ് വാഹനത്തില്‍ കയറ്റിയത്. ബണ്ടിലായ പണം തട്ട് തട്ടായി അടുക്കിവെച്ച കാഴ്ച കാണാം.sbi
ഒരു കിലോമീറ്ററില്‍ താഴെ ദൂരം ഉണ്ടായിരുന്നു ഈ ഗ്രാമീണ ബാങ്കിലേക്ക്. മൂന്നു കോണ്‍സ്റ്റബിളും വാഹനത്തിനു പിന്നാലെ സെക്യൂരിറ്റിയായി ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. ഋതു ബന്ധു സ്‌കീം പ്രകാരമാണ് ഇത്രയും വലിയ തുക കൈമാറ്റം ചെയ്യേണ്ടിവന്നത്.rupeesആര്‍പി റോഡിലുള്ള എസ്ബിഐയുടെ പ്രധാന ബ്രാഞ്ചില്‍ നിന്നും ടൗണ്‍ ക്ലോക്ക് ടവര്‍ സെന്ററിനടുത്തേക്കാണ് വാഹനം ഓടിയത്. അഞ്ച് ബാങ്കുകളിലേക്കുള്ള പണം വിതരണം ചെയ്യുന്നത് എസ്ബിഐയില്‍ നിന്നാണ്.
എന്നാല്‍, തങ്ങളുടെ ബാങ്കിലേക്ക് അങ്ങനെയൊരു വാഹനം വന്നിട്ടില്ലെന്ന് ഗ്രാമീണ വികാസ് ബാങ്ക് മാനേജര്‍ ബി.മധു പറയുന്നു.sbiസുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പണം കയറ്റി അയച്ചതെന്നാണ് എസ്ബിഐ ചീഫ് മാനേജര്‍ ബിപി ശിവ കുമാര്‍ പറയുന്നത്. മൂന്നു കോണ്‍സ്റ്റബിള്‍മാരോടും വിശദീകരണം നല്‍കാന്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.