എന്താണ് സ്വയംഭോഗം? എന്താണ് സെക്‌സ്? കുഞ്ഞാവ എങ്ങനെയാണ് ഉണ്ടായത്? എന്താണീ കോണ്ടം? പിരീഡ്‌സ് എങ്ങനെയാണുണ്ടാവുന്നത്? ഹോമോസെക്ഷ്വൽ എന്ന് പറയുന്നതാരെയാണ്?. നാളെ നിങ്ങളുടെ മകൻ, മകൾ, സ്റ്റുഡന്റ് നിങ്ങളോട് ഇങ്ങനെയുള്ള സംശയങ്ങൾ ചോദിച്ച് വന്നാൽ എന്തു ചെയ്യും? ജീവിതത്തിൽ ഇത്തരമൊരു ചോദ്യങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമാവും.
ചില ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ വിയർത്തിട്ടുമുണ്ടാവാം. കുട്ടികളോട് എന്തെങ്കിലും പറഞ്ഞ് തൽക്കാലം രക്ഷപ്പെടാം. എന്നാൽ പിന്നീട് അവരുടെ അന്വേഷണം പലവഴിയിലേക്കും നീണ്ടേക്കാം.