Breaking News
Home / Lifestyle / അച്ഛനരികെ ഡ്രിപ്പ് ഉയര്‍ത്തിപ്പിടിച്ച് അവള്‍ ഇങ്ങനെ നിന്നു; ദൈന്യചിത്രം: സ്നേഹഭരിതം !!

അച്ഛനരികെ ഡ്രിപ്പ് ഉയര്‍ത്തിപ്പിടിച്ച് അവള്‍ ഇങ്ങനെ നിന്നു; ദൈന്യചിത്രം: സ്നേഹഭരിതം !!

ഇൗ ഏഴുവയസുകാരിക്ക് അച്ഛനോടുള്ള സ്നേഹത്തിന് മുന്നില്‍ ജീവന്‍ രക്ഷിക്കേണ്ടവര്‍ നാണിച്ചു തലതാഴ്ത്തിയെന്ന് പറയാം. ‘പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡ്രിപ്പ് നല്‍കണം. എന്നാല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഡ്രിപ്പോള്‍ ഡ്രിപ്പ് സ്റ്റാന്‍ഡ് ഇല്ല. അതുകൊണ്ട് ഡ്രിപ്പ് ഉയര്‍ത്തിപ്പിടിച്ച് അച്ഛന് സമീപം നില്‍ക്കണം.’

ആ ഏഴുവയസുകാരിയോട് ഡോക്ടര്‍ പറഞ്ഞ വാക്കുകളാണ്. മറിച്ചൊരുവാക്ക് പറയാതെ അവള്‍ അക്ഷരംപ്രതി അതനുസരിച്ചു അങ്ങനെ അവള്‍ നിന്നത് ഒരു മണിക്കൂറോളം. അച്ഛനോടുള്ള അവളുടെ സ്നേഹവും നിറഞ്ഞുതുളുമ്പുന്നു ഈ ചിത്രത്തില്‍. മഹാരാഷ്ട്രയിലെ ഒൗറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇൗ കൊടും ക്രൂരത. ഉയര്‍ത്തി പിടിച്ചിരിക്കുന്ന ഡ്രിപ്പ് താഴ്ത്തിയാല്‍ അച്ഛന്റെ ജീവനും അപകടത്തിലായേക്കും.

ഡോക്ടറുടെ ഇൗ വാക്കുകള്‍ അവളെ ആ നില്‍പ്പ് തുടരാന്‍ നിര്‍ബന്ധിതയാക്കി. കൈകാലുകള്‍ കഴച്ചിട്ടും അച്ഛനോടുഇഷ്ടം കൊണ്ട് അവള്‍ അനങ്ങിയില്ല. എകനാഥ് ഗാവ്​ലി എന്ന നാല്‍പ്പത്തിയഞ്ചുക്കാരനെ ഒാപ്പറേഷന് ശേഷം വാര്‍ഡിേലക്ക് മാറ്റിയപ്പോഴാണ് സംഭവം. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലാത്ത് കൊണ്ടാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിതനായത്.

ഒട്ടേറെ രോഗികള്‍ ദിനംപ്രതി എത്തുന്ന ആശുപത്രിയിലാണ് ഇൗ സംഭവം. കുട്ടി ഡ്രിപ്പ് ഉയര്‍ത്തിപ്പിടിച്ച് അച്ഛന് സമീപം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇൗ കൊടുംക്രൂരത പുറത്തുവന്നത്. സംഭവം പുറത്തായതോടെ അനാസ്ഥ കാട്ടിയ ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. എന്‍സിപിയുടെ എംപി സുപ്രിയ സുലെ അടക്കം നിരവധി പ്രമുഖര്‍ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു പ്രതിഷേധം അറിയിച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *