Breaking News
Home / Lifestyle / വഴിയോര കച്ചവടം നടത്തിവന്ന യുവാവിന്റെ തട്ടുകട കൊച്ചി കോര്‍പ്പറേഷന്‍ തല്ലിത്തകര്‍ത്തു; പ്രതിഷേധവുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തമാകുന്നു

വഴിയോര കച്ചവടം നടത്തിവന്ന യുവാവിന്റെ തട്ടുകട കൊച്ചി കോര്‍പ്പറേഷന്‍ തല്ലിത്തകര്‍ത്തു; പ്രതിഷേധവുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: വഴിയോരത്ത് കച്ചവടം നടത്തി വന്ന യുവാവിന്റെ തട്ടുകട കൊച്ചി കോര്‍പ്പറേഷന്‍ തല്ലിത്തകര്‍ത്തു. എല്‍എല്‍ബി ബിരുദധാരിയായ ശ്രീകുമാറിന്റെ പച്ചക്കറിക്കടയാണ് കോര്‍പ്പറേഷന്‍ അധികാരികള്‍ തകര്‍ത്തത്.

നാളുകളായി തമ്മനം പുല്ലേപ്പടി റോഡില്‍ വഴിയോര കച്ചവടം നടത്തി വരുകയായിരുന്നു ശ്രീകുമാറും സഹോദരിയും. എന്നാല്‍ രണ്ട് ദിവസം മുമ്പ് പാതയോരത്തെ കട മാറ്റി സ്ഥാപിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് കട മാറ്റുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ എത്തിയ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന കട തല്ലിപ്പൊളിക്കുകയായിരുന്നു

എല്‍എല്‍ബി കഴിഞ്ഞ താന്‍ ജീവിക്കുന്നതിനായാണ് വഴിയോര കച്ചവടം നടത്തുന്നതെന്നും, പാതയോരത്തെ മറ്റ് കച്ചവടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നവരാണ് തന്റെ കട തകര്‍ത്തതെന്നും ശ്രീകുമാര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്ക് വെച്ചതോടെ നിരവധി പേരാണ് ശ്രീകുമാറിന് പിന്തുണയുമായെത്തുന്നത്. കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ.,

ഞാനും എന്റെ സഹോദരിയും കൂടി കഴിഞ്ഞ കുറച്ചു നാളുകളായി തമ്മനം പുല്ലേപ്പടി റോഡില്‍ വഴിയോര കച്ചവടം നടത്തി വരികയായിരുന്നു.എന്നാല്‍ 2 ദിവസം മുന്‍പ് കോര്‍പറേഷന്‍ വന്ന് കച്ചവടം നിര്‍ത്തണമെന്നും അവിടെ നിന്നും മാറ്റണമെന്നും പറഞ്ഞു.ആയതിനാല്‍ ഞങ്ങള്‍ കോര്‍പറേഷന്റെ വാക്ക് കേട്ട് ഞങ്ങളുടെ തട്ട് എടുത്ത് തൊട്ടപ്പുറത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി വെയ്ക്കുകയും ഉണ്ടായി.

എന്നാല്‍ ഇന്നലെ രാവിലെ കോര്‍പറേഷന്‍ അധികാരികള്‍ വന്ന് റോഡരികില്‍ കിടന്ന മറ്റ് സാധനങ്ങള്‍ കൊണ്ട് പോവുകയും സ്വാകാര്യ വ്യക്തിയുടെ സ്ഥലത്തു കിടന്ന ഞങ്ങളുടെ തട്ട് തല്ലിപൊളിക്കുകയും ചെയ്തു. മറ്റ് വ്യക്തിയുടെ പറമ്പില്‍ കയറ്റിയിട്ട മുതല്‍ തല്ലിപൊളിക്കാന്‍ കോര്‍പറേഷന് എന്ത് അധികാരം.

എല്‍എല്‍ബി കഴിഞ്ഞ ഞാന്‍ ജീവിക്കുന്നതിന് വേണ്ടിയാണ് ഈ വഴിയോര കച്ചവടം നടത്തുന്നത്, നിങ്ങള്‍ ഒരു പക്ഷെ അത് വെട്ടിപ്പൊളിച്ചില്ലയിരുന്നുവെങ്കില്‍ എനിയ്ക്ക് അത് മറ്റൊരുസ്ഥലത്ത് മാറ്റി കൊണ്ട് പോയി കച്ചവടം നടത്തി ജീവിക്കാമായിരുന്നു. എന്നാല്‍ ആ റോഡിന്റെ മറുവശത്ത് കച്ചവടം നടക്കുന്നത് കോര്‍പറെഷന്‍ കണ്ടില്ലായെന്നു നടിക്കുന്നു. ഒരു സ്ഥലത്തു രണ്ടു നീതിയോ?

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *