ഒരു ക്രൈം ത്രില്ലര്‍ സിനിമ ചെയ്യാം അത്രയ്ക്കുണ്ട് ഈ ഇരുപത്തിയേഴുകാരിയുടെ ലീലാ വിലാസങ്ങള്‍. പണത്തിനുവേണ്ടി അരെയും കൊല്ലും ജയ്പൂരുകാരിയായ സ്വദേശി പ്രിയ സേത്ത. പ്രിയ ഒരു കോളേജ് പ്രൊഫസറുടെ മകളായാണ് ജനിച്ചത്. എന്നാല്‍ ആഡംബര ജീവിതം നയിക്കണമെന്ന മോഹമാണ് അവളെ ഈ അവസ്ഥയില്‍ എത്തിച്ചത്. അതിനായി അവള്‍ തെരഞ്ഞെടുത്ത വഴി നേരായതായിരുന്നില്ല.
കോളേജില്‍ പഠിക്കുമ്പോള്‍ പണത്തിനായി ചെറിയ മോഷണങ്ങള്‍ നടത്തിയാണ് തുടക്കം. എന്നാല്‍ വീട്ടുകാര്‍ക്ക് മകളുടെ അന്നേ പോക്ക് പന്തിയായി തോനിയിരുന്നില്ല. ഈ കാര്യത്തില്‍ വീട്ടുകാര്‍ പലതവണ വാണ്‍ ചെയ്യുകയും ചെയ്തു. ഇതിനിടെയായിരുന്നു പണത്തിനായി അവള്‍ ശരീരം വിറ്റുതുടങ്ങിയത്. ഇതോടെ വീട്ടുകാരും അവളെ പുറത്താക്കി.
പിന്നീട് സ്വന്തമായി ഫഌറ്റെടുത്ത് അവിടെയായി അവളുടെ ജീവിതം പല പ്രമുഖരും ആ ഫഌറ്റില്‍ കയറിയിറങ്ങി. ഇതോടെ പഠിച്ചിരുന്ന കോളേജില്‍ നിന്നും അവളെ പുറത്താക്കി. പിന്നീട് ഇതിനെല്ലാം കൂട്ടുനിന്ന കാമുകനൊപ്പം ചേര്‍ന്ന് സെക്‌സ് റാക്കറ്റ് സജീവമാക്കുകയായിരുന്നു. സ്വന്തം സുഖത്തിനൊപ്പം ഉന്നതരായ വ്യവസായികളെ തേടിയായിരുന്നു പ്രിയ സേത്ത് ശരീരവില്‍പ്പന തുടങ്ങിയത്. വാടകയ്ക്ക് എടുത്ത ഫഌറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രിയയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും.
ഇതിനിടെ നിരവധി കാമുകന്മാര്‍ പ്രിയ സേത്തിനുണ്ടായിരുന്നു. പിടിക്കപ്പെടുമ്പോള്‍ ഇരുപതു വയസുകാരനായ കാമുകന്‍ ദിക്ഷന്ത് കമ്രയുയായിരുന്നു പ്രിയക്കൊപ്പം ഉണ്ടായിരുന്നത്. കമ്രയുടെ സുഹൃത്ത് ലക്ഷ്യവാലിയയും കൂടെ ഉണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ദുഷ്യന്ത് ശര്‍മ്മയെന്ന വ്യവസായിയെ കൊലപ്പെടുത്തുന്നത്. പ്രിയയുടെ സൗന്ദര്യത്തില്‍ വീണാണ് ദുഷ്യന്ത് ശര്‍മ്മയുടെ ജീവനും പൊലിഞ്ഞത്. ബ്ലാക്‌മെയിലിംഗിനും കൊലപാതകത്തിനും മടിക്കാത്തവളായി പ്രിയ മാറിയത് വളരെ പെട്ടെന്നായിരുന്നു.
ജയ്പൂരിലെ ബിസിനസുകാരനായ ദുഷ്യന്ത് ശര്‍മയെ കൊന്ന് ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് പ്രിയയുടെ ചോരക്കറ പുരണ്ട കഥ പുറം ലോകമറിയുന്നത്. കൃത്യം ചെയ്ത മൂന്ന് പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ മെയ് രണ്ടിന് ജയ്പൂരിലെ ബജാജ് നഗറിലെ പ്രിയയുടെ ഫഌറ്റിലാണ് കൊലനടന്നത്. മൊബൈല്‍ ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ പ്രിയ തന്റെ ഫഌറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം ഫഌറ്റില്‍ ഒളിച്ചിരുന്ന ദിക്ഷന്ത് കമ്രയും ലക്ഷ്യയും പ്രിയയും ചേര്‍ന്ന് ശര്‍മയെ ബന്ധിച്ചു. തുടര്‍ന്ന് ശര്‍മയുടെ അച്ഛനെ വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ അദ്ദേഹം പണം നല്‍കാന്‍ തയ്യാറായിരുന്നില്ല.
ശര്‍മ വിവാന്‍ കൊഹ്‌ലി എന്ന വ്യാജ പേരിലാണ് ടിന്‍ഡറില്‍ അക്കൗണ്ട് തുടങ്ങിയിരുന്നത്. ശര്‍മയുടെ മാസശമ്പളം കോടികളാണെന്നും ഡേറ്റിങ് ആപ്പിലുണ്ടായിരുന്നു. എന്നാല്‍ ശര്‍മ പ്രിയയുടെ ഫഌറ്റില്‍ വരുമ്പോള്‍ അക്കൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ശര്‍മയെ മൂവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നശേഷം ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി അമറിലുള്ള റോഡുവക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
ശര്‍മയുടെ എ.ടി.എം കാര്‍ഡും സംഘം തട്ടിയെടുത്തു.ഈ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ 20,000 രൂപ പിന്‍വലിച്ചു. ഇതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രിയ ചില കവര്‍ച്ചക്കേസുകളിലും എ.ടി.എം തട്ടിപ്പുകേസുകളിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു.