മലയാള സിനിമയിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയൊരു വേദിയായിരുന്നു അമ്മമമഴവില്ല്്. തിരശ്ശീലയില്‍ മാത്രമല്ല വേദിയില്‍ ലൈവായും പ്രകടനം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഓരോ താരവും ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായാണ് താരങ്ങള്‍ എത്തിയത്. വലിപ്പചെറുപ്പമില്ലാതെ താരങ്ങളെല്ലാം അമ്മയ്ക്ക് വേണ്ടി ഒരുമിച്ചെത്തിയപ്പോള്‍ അത് ശരിക്കും ഗംഭീര വിരുന്നായി മാറുകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, മുകേഷ്, ജയറാം, കാളിദാസന്‍ തുടങ്ങിയ താരങ്ങള്‍ കിടിലന്‍ പ്രകടനവുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തിയിരുന്നു. പരിപാടിക്കിടയിലെ ചില വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മോഹന്‍ലാലിന്റെ വീഴ്ചയും മമ്മൂട്ടിയുടെ നൃത്തവും ദുല്‍ഖര്‍ സല്‍മാന്റെ സ്‌കിറ്റും കാളിദാസന്റെ മിമിക്രിയുമൊക്കെ പ്രധാന ഐറ്റമായിരുന്നു. തെന്നിന്ത്യയുടെ സ്വന്തം താരമായ സൂര്യയായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. എന്നാല്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കയാണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.
ചിത്രീകരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു
അമ്മയുടെ പ്രത്യേക പരിപാടിയായ അമ്മമഴവില്ല് നടക്കുന്ന സമയത്ത് സിനിമാചിത്രീകരണം നിര്‍ത്തി വെക്കണമെന്ന തരത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. താരരാജാക്കന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് മമ്മൂട്ടി എത്തിയത്. മോഹന്‍ലാല്‍ ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ്. ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ് തുടങ്ങിയവരും മറ്റ് തിരക്കുകള്‍ മാറ്റി വെച്ച് റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായിരുന്നു.
നിര്‍ദേശത്തെ അവഗണിച്ചു
നേരത്തെ ഏറ്റുപോയ പരിപാടികള്‍ക്കല്ലാതെ കഴിവതും സിനിമാചിത്രീകരണത്തില്‍ നിന്നും ഈ സമയത്ത് വിട്ടുനില്‍ക്കണമെന്നായിരുന്നു അമ്മ നിര്‍ദേശിച്ചത്. എന്നാല്‍ യുവതാരങ്ങളില്‍ ചിലര്‍ ഇത് അവഗണിച്ച് സിനിമകളുമായി മുന്നേറുന്ന കാഴ്ചയാണ് ഇത്തവണത്തെ പരിപാടിയില്‍ കണ്ടത്. അസാന്നിധ്യം കൊണ്ടാണ് ഇവര്‍ ശ്രദ്ധിക്കപ്പെട്ടത്.
പൃഥ്വിരാജ് ഹിമാലയത്തില്‍
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ നയനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പൃഥ്വിരാജ്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരം ഹിമാലയത്തിലായിരുന്നു. കുളു മൊണാലിയിലെ ചിത്രീകരണത്തിനിടയിലെ സാഹസിക ഡ്രൈവിങ്ങിന്‍രെ വീഡിയോ താരം പങ്കുവെച്ചിരുന്നു.
തിരുവനന്തപുരത്തുണ്ടായിട്ടും ഫഹദ് പങ്കെടുത്തില്ല
അമ്മമഴവില്ല് നടക്കുന്ന സമയത്ത് നസ്രിയയ്‌ക്കൊപ്പം ഫഹദ് തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താരം പോയിരുന്നില്ല. പൊതുവെ ഇത്തരം പരിപാടികള്‍ക്ക് പോകുന്നതിനോട് അത്ര താല്‍പര്യമില്ലാത്ത താരമാണ് ഫഹദ് ഫാസില്‍.
ഇന്ദ്രജിത്തിനെയും കണ്ടില്ല
മുന്‍പ് നടത്തിയ പരിപാടികളില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ഇന്ദ്രജിത്ത്. നടന്‍ മാത്രമല്ല നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് താനെന്ന് ഇന്ദ്രജിത്ത് നേരത്തെ തന്നെ തെളിയിച്ചതാണ് എന്നാല്‍ ഇത്തവണത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ താരം എത്തിയിരുന്നില്ല. പുതിയ ചിത്രമായ താക്കോലുമായി ബന്ധപ്പെട്ട് ഗോവയിലാണ് താരമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുഞ്ചാക്കോ ബോബന്‍ റോമില്‍
നല്ലൊരു നര്‍ത്തകന്‍ കൂടിയായ താരമാണ് കുഞ്ചാക്കോ ബോബന്‍. പൊതുവേദികളില്‍ എത്തിയപ്പോഴൊക്കെ താരത്തിനോട് നൃത്തം ചെയ്യാന്‍ ആരാധകര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ അമ്മമഴവില്ലില്‍ അസാന്നിധ്യം കൊണ്ടാണ് താരം ശ്രദ്ധേയനായത്. റോമിലാണ് താരം ഇപ്പോള്‍.
നിവിന്‍ പോളി ശ്രീലങ്കയില്‍
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനുമായി ബന്ധപ്പെട്ട് നിവിന്‍ പോളി ശ്രീലങ്കയിലാണ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം അടുത്ത ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തത്.
മഞ്ജു വാര്യര്‍ ഓസ്‌ട്രേലിയയില്‍
അമ്മയുടെ ഇത്തവണത്തെ പരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു താരം. ഓസ്‌ട്രേലിലയയിലായിരുന്നു ഈ സമയത്ത്.
ദിലീപില്ലാത്ത പരിപാടി
അമ്മയുടെ നേതൃത്വത്തില്‍ സിനിമയെടുത്തപ്പോള്‍ നിര്‍മ്മാതാവിനെ കിട്ടാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ആ ദൗത്യം താന്‍ ഏറ്റെടുത്തോളാമെന്ന് അറിയിച്ചത് ദിലീപായിരുന്നു. പ്രതിസന്ധി ഘട്ടത്തിലെല്ലാം മലയാള സിനിമയ്ക്ക് ഒപ്പമുണ്ടായിരുന്ന ദിലീപ് ഇത്തവണത്തെ പരിപാടിക്കെത്തിയിരുന്നില്ല. അസാന്നിധ്യം കൊണ്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. കാവ്യ മാധവനും പരിപാടിക്കെത്തിയിരുന്നില്ല.
തിരഞ്ഞെടുപ്പ് ചൂടിലേക്ക്
17 വര്‍ഷത്തിന് ശേഷം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണ് ഇന്നസെന്റ്. യോഗ്യരായ നിരവധി പേര്‍ സിനിമയിലുണ്ടെന്നും അവര്‍ നേതൃസ്ഥാനത്തേക്ക് വരട്ടെയെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് ആരായിരിക്കും നേതൃസ്ഥാനത്തേക്ക് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.