ലൈംഗിക തൊഴില്‍ നിയമവിധേയമാക്കിയ മുസ്ലിം ഭൂരിപക്ഷരാജ്യമോ?കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കേണ്ട. വേശ്യാവൃത്തി നിയമവിധേയമാക്കിയ ചുരുക്കം ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ്. ഇവിടുത്ത വേശ്യാലയങ്ങളില്‍ നിന്നും പുറത്തു വരുന്ന കഥകള്‍ ലോകത്തെ ഞെട്ടിക്കുന്നവയാണ്.
ജര്‍മന്‍കാരനായ ഫോട്ടോ ജേണലിസ്റ്റ് സാന്ദ്ര ഹോണ്‍ കുപ്രശസ്തി നേടിയ രാജ്യത്തെ തന്നെ രണ്ടാമത്തെ ലൈംഗിക കേന്ദ്രത്തില്‍ താമസിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇവിടെ താമസിക്കുന്നതിനിടെ ഒരു നെക്‌സ്റ്റ് ഷാര്‍ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് അയച്ച ഇമെയിലാണ് ഇവിടുത്തെ സ്ത്രീകളുടെ ജീവിതം വീണ്ടും ചര്‍ച്ചയാക്കിയത്