നടിയാണ് പ്രിയങ്ക നായരുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.മലയാളത്തില്‍ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലൂടെയാണ് താരം വീണ്ടും എത്തുന്നത്. തിയോര്‍ക്ക് അഞ്ചല്‍ എന്നാണ് താരത്തിന്റെ പുതിയ സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രവുമായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്.
തമിഴില്‍ അവാര്‍ഡ് നേടിയ വെയിലിനു ശേഷം കാത്തിരുന്ന പ്രേക്ഷകര്‍ക്കായി മികവുറ്റ കഥാപാത്രമാണ് പ്രിയങ്കയ്ക്ക് തിയോര്‍ക്ക് അഞ്ചലില്‍ ലഭിച്ചിരിക്കുന്നത്. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറില്‍ ശ്രീധര്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ത്രില്ലര്‍ മൂവിയായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു തന്നെ തമിഴ് സിനിമ ലോകത്തു നിന്നു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ആവേശകരമായ പ്രതികരണമാണ് പ്രേക്ഷക സമൂഹത്തില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു പ്രിയങ്ക പറഞ്ഞു.