Breaking News
Home / Lifestyle / പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ 25പെൺകുട്ടികളേ ബ്രാ അഴിപ്പിച്ചു..!!

പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ 25പെൺകുട്ടികളേ ബ്രാ അഴിപ്പിച്ചു..!!

നീറ്റ് പരീക്ഷയുടെ പേരിൽ ആചാര വസ്ത്രങ്ങൾ അഴിപ്പിക്കുക, ശിരോ വസ്ത്രം ഊരിക്കുക, മാലയും, വളയും ഊരിക്കുക, വസ്ത്ര ധാരണം നിശ്ചയിക്കുക..ഒടുവിൽ ഇതാ പാലക്കാട് നിന്നും ഞെട്ടിക്കുന്ന വിവരങ്ങളുമായി കർമ്മ ന്യൂസ് ടീം. പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ എത്തിയ 25 പെൺകുട്ടികളുടെ ബ്രാ ആഴിപ്പിച്ചു.

ബ്രാ ഇട്ട് നീറ്റ് പരീക്ഷ എഴുതാൻ ആകില്ലെന്ന് ശഠിച്ച പരീക്ഷാ നടത്തിപ്പുകാർക്ക് ഒടുവിൽ പെൺകുട്ടികൾ വഴങ്ങേണ്ടിവന്നു. അവരേ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പറയുന്നത് അതേ പടി അവർക്ക് ഒരു പരീക്ഷക്കായി സമ്മതിക്കേണ്ടിവന്നു. മാറുമറക്കാൻ അനുവദിക്കാത്ത ഒരു പരീക്ഷയും പരിഷ്കരണവും നമ്മുടെ നാട്ടിൽ വേണ്ടാ..ഇത്തരം പരിപാടി ചെയ്യുന്ന കാമ വെറിയന്മാരേ സംരക്ഷിക്കുന്നത് തന്നെ ശാപം!…

പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് ഇന്ത്യയിൽ ഒരു പരീക്ഷയും വേണ്ടാ..

ഇതാണ്‌ ഇവിടെ കർമ്മ ന്യുസ്സ് മുന്നോട്ട് വയ്ക്കുന്നത്. പരീക്ഷയിൽ കോപ്പിയടി തടയാൻ നിരീക്ഷരുണ്ട്. ക്യാമറകൾ സ്ഥാപിക്കാം. ശാസ്ത്രീയ അനലൈസ് നടത്താം. ശാസ്ത്രം ഇത്ര പുരോഗതിച്ച കാലത്തും ഒരു പരീക്ഷക്ക് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിക്കരുത്. അത് പാടില്ല.ഈ വിവരം കർമ്മ ന്യൂസുമായി പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കുവയ്ക്കുന്നു. ഞങ്ങൾക്ക് മറ്റാരിൽ നിന്നും നീതി കിട്ടും എന്നു തോന്നുന്നില്ല. നിങ്ങളോട് പറയുന്നത് പുറം ലോകം അറിയണം. ഇനി ഇതാവർത്തിക്കരുത്.

മെയ് 6ന്‌ സമയം 9.30ന്‌…ആദ്യ ഗയിറ്റിൽ ചെന്നപ്പോൾ കടത്തിവിട്ടു. പിന്നീടുള്ള ഗയിറ്റിൽ ബ്രായിലേ കൊളുത്ത് മെറ്റൽ ആയതിനാൽ ബ്രാ ഊരണമെന്ന് ശാഠ്യം. എതിർത്തപ്പോൾ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾ പുറത്ത്. ആരുമായും ഒന്ന് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതിയിൽ പെൺകുട്ടികൾ ബ്രാ ഊരി. അടുത്ത ഗയിറ്റിൽ ചെന്നപ്പോൾ ഒരു സ്ത്രീ ഉള്ളി ചാക്കുമായി നില്ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതിൽ ബ്രായിടുന്ന ഓരോ പെൺകുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേർ കൂടി എഴുതി നല്കി വേണം ചാക്കിൽ ഇടാൻ.

തീർന്നില്ല ഇനിയാണ്‌ തനിനിറവും പീഢനവും

പരീക്ഷ തുടങ്ങി. 10.30 മുതൽ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകൻ പെൺകുട്ടികൾ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ നോക്കൽ. ശല്യം അസഹനീയം. പെൺകുട്ടികൾക്ക് അസ്വസസ്ഥത. പെൺകുട്ടികൾ ചിലർ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു.

പുറത്ത് പറയാനാകില്ല. പുറത്ത് പറഞ്ഞാൽ ബഹളം ഉണ്ടാക്കിയതിനു പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. കാത്തിരുന്ന ഭാവി നശിക്കും. ഒടുവിൽ പെൺകുട്ടികൾ സഹിച്ചു. പലരും കരയുന്നു. ചിലർ ചോദ്യപേപ്പർ കൊണ്ട് മാറിടം മറച്ചു. പരീക്ഷ എഴുതാനാവാതെ കരഞ്ഞും, ആശങ്കയിലും ആയവർ നിരവധി പെൺകുട്ടികൾ.

ചോദ്യം ഇതാണ്‌. എന്തിനായിരുന്നു ബ്രാ അഴിപ്പിച്ചത്? ഇതിനായിരുന്നോ? ബ്രാ ഊരിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?..ഫെമിച്ചികൾ ഒന്നും ഇതിനെതിരേ വന്നിട്ടില്ല. കർമ്മ ന്യൂസ് സംഘത്തിനു മുന്നിൽ ഈ വിഷയം ആദ്യം എത്തിക്കുന്നത് പ്രമുഖ സോഷ്യൽ ആക്ടിവിസ് ദീപാ മനോജാണ്‌.

(Ngo ADLEY SOCIAL JUSTICE FOUNDATION) പെൺകുട്ടികളേ ഇത്ര മാത്രം ലൈംഗീകമായി അധിക്ഷേപിക്കുന്ന ഒരു പരീക്ഷയും വിദ്യാഭ്യാസ രീതിയും പാടില്ല. അത് മോദി ഭരിച്ചാലും പിണറായി ഭരിച്ചാലും. ആർ ഭരിച്ചാലെന്താ..പ്രതിപക്ഷത്ത് ആർ ഇരുന്നാലെന്താ..നൂറ്റാണ്ടുകൾ പിറകോട്ട് പോയി ഒരു പരീക്ഷക്ക് മാറുമറയ്ക്കാൻ സ്ത്രീകൾക്ക് വയ്യാത്ത ഭ്രാന്താലയമായി കേരളം. പ്രതികരിക്കുക..ഷേർ ചെയ്യുക

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *