Breaking News
Home / Lifestyle / വിലയേറിയ ബൈക്കും രണ്ടായിരത്തിന്റെ നോട്ടുകളും, ജെസ്‌നയുടെ തിരോധാനത്തിന് പിന്നിലെ അറിയാക്കഥകള്‍..!!

വിലയേറിയ ബൈക്കും രണ്ടായിരത്തിന്റെ നോട്ടുകളും, ജെസ്‌നയുടെ തിരോധാനത്തിന് പിന്നിലെ അറിയാക്കഥകള്‍..!!

പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ബംഗളൂരുവിലെ ധര്‍മാര കോളജിനടുത്തുള്ള ആശ്വാസഭവനില്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപി വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രദീപിക ലേഖകന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ വിവരങ്ങള്‍ ഇങ്ങനെ-

മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു.

ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംക്കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. എന്നാല്‍ കൈയില്‍ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല്‍ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര്‍ സഹായിച്ചു. പനംക്കരിക്ക് കുടിച്ചശേഷം യാത്ര തുടര്‍ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരുടെ പക്കല്‍നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റതോടെ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി. ഇവിടെ വച്ചാണ് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല്‍ ജോര്‍ജ് എന്നയാള്‍ ഇവരെ കാണുന്നത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ജോര്‍ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ആയിരുന്നു. ആശ്വാസഭവനില്‍ തങ്ങള്‍ക്ക് താമസത്തിന് അവസരം ലഭിക്കുമോയെന്ന് ഇവിടെയെത്തിയ വൈദികനോട് ഇവര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അത് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്ന് ജെസ്‌ന ആവശ്യപ്പെട്ടതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതാകുന്നത് കഴിഞ്ഞ മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിെ ഉണ്ടായില്ല. പിന്നീടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

(മുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി ആശ്വാസഭവനിലെ അധികൃതരോട് പറഞ്ഞതാണ്)

About Intensive Promo

Leave a Reply

Your email address will not be published.