Breaking News
Home / Lifestyle / എന്നെ ഗര്‍ഭണിയാക്കിയതും പോരാ ഇപ്പോൾ തേനൊഴുക്കുന്നോ പഞ്ചാരക്കുട്ടൻ..!!

എന്നെ ഗര്‍ഭണിയാക്കിയതും പോരാ ഇപ്പോൾ തേനൊഴുക്കുന്നോ പഞ്ചാരക്കുട്ടൻ..!!

“” ചക്കരേ നിനക്കെന്താ പെണ്ണേ വയ്യേ”

“അയ്യെടാ നല്ല ചോദ്യം എന്നെ ഈ പരുവത്തിലാക്കിയതും പോരാ ഇപ്പോൾ തേനൊഴുക്കുന്നോ പഞ്ചാരക്കുട്ടൻ”

“കല്യാണം കഴിച്ചാൽ ഇങ്ങനെ പലതും സംഭവിക്കും.എന്താ അറിയില്ലെ പെണ്ണിന്”

“അയ്യോ അറിയില്ല സാറേ.എന്തായാലും ഇയാളാ ഉത്തരവാദി.ദാ കുഴമ്പ്. എന്റെ നടുവും കാലുമൊക്കെ ഒന്നു തിരുമ്മി താ”

ഇത്രയും പറഞ്ഞിട്ട് കെട്ടിയവൾ കുഴമ്പെന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു.

“ഈശ്വരാ പെണ്ണുകെട്ടിയതു കൊണ്ടല്ലെ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത്”

ഞാൻ മനസിൽ പറഞ്ഞത് അറിയാതെ പുറത്തു വന്നതും പ്രിയതമയുടെ ഭാവം മാറി

“അതേ കണക്കായിപ്പോയി.എന്റെ പിന്നാലെ നടക്കരുതെന്ന് നിന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞു. എന്നിട്ട് നീയെന്താ പറഞ്ഞെ കെട്ടുന്നെങ്കിൽ നിന്നെ മതീന്ന് അല്ലേ”

“ടീ ഒരുതെറ്റൊക്കെ ആർക്കും പറ്റും.തിരുത്താൻ വല്ല ചാൻസ് ഉണ്ടോ”

“കൊളളാലൊ നിന്റെ പൂതി.കൊല്ലും നിന്നെ ഞാൻ”

സഹധർമ്മിണി കണ്ണുരുട്ടി.ഞാനവളുടെ കാലുകൾ തിരുമ്മിക്കൊണ്ടിരുന്നു.

ചെറുപ്പം മുതലെയുളള ആഗ്രഹമായിരുന്നു പാദംവരെ നീളൻ മുടിയുളളവളെ കെട്ടണമെന്ന്.കിട്ടിയതോ കഴുത്തറ്റം മാത്രം മുടിയുളള ചുരുളൻ മുടിക്കാരിയേ.

കോളേജിൽ വെച്ചു കൂട്ടുകാരുമായുളള മൽസരമാണു എല്ലാത്തിനും കാരണം. നിനക്കാ കാന്താരിപ്പെണ്ണിനെ വളക്കാമോടാ എന്നുളള കൂട്ടുകാരുടെ ചോദ്യം ഞാൻ വെല്ലുവിളിയായി ഏറ്റെടുത്തു.

സിമ്പിൾ ആണെന്ന് കരുതിയത് വളരെ ടഫ് ആണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.ഒരുപാട് നാൾ പിറകെ നടന്നിട്ടും പെണ്ണ് വളയുന്ന ലക്ഷണമില്ല. ഫോൺ നമ്പർ തപ്പിപിടിച്ചു കോൾ ചെയ്തു. നോ രക്ഷ.

പിന്നെ വാട്ട്സാപ്പിലായി അങ്കം മുഴുവനും. അവിടെ ഒരൊറ്റ ബ്ലക്കിൽ കൊഴിഞ്ഞുവീണു എന്റെ സ്വപ്നങ്ങൾ. ഫേസ്ബുക്കിലും അതേ അവസ്ഥ.

കൂട്ടുകാർക്കു മുമ്പിൽ നാണം കെടുമെന്ന് ഉറപ്പായി.അവസാന ശ്രമം എന്നവണ്ണം ഒരു ഫെയ്ക്ക് ഐഡിയുണ്ടാക്കി.അതിനിടയിൽ അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഞാൻ മനസ്സിലാക്കി. ഒരുവിധം അവളുടെ ഇൻ ബോക്സിൽ നുഴഞ്ഞു കയറി. പാട്ടിനോടു പ്രിയമായിരുന്നവളെ കൂട്ടുകാരന്റെ വോയ്സ് കടമെടുത്ത്(അവനെ കൊണ്ട് പാടിച്ചു.) അയച്ചു കൊടുത്തു. അവനു ബിയർ വാങ്ങി കൊടുക്കണ്ടി വന്നു അതിന്റെ ചിലവ് വേറെ.കിട്ടിയ അവസരം അവൻ നന്നായി വിനയോഗിച്ചു.എന്റെ പോക്കറ്റും കീറി തന്നു ആ തെണ്ടി.

സൗഹൃദം ഒടുവിൽ കലശലായ പ്രണയമായി.അവൾ ഫോട്ടോ ചോദിക്കുമ്പോഴെല്ലാം സമർത്ഥമായി ഞാൻ ഒഴിഞ്ഞു മാറി.

“നീയെന്റെ മുഖത്തെയാണോ മനസിനെയാണോ സ്നേഹിച്ചത് ”

എറിഞ്ഞത് കൃത്യമായി കൊണ്ടു.

“മനസിനെ”

“അപ്പോൾ നമുക്കൊരു ദിവസം നേരിട്ട് കാണാം.

” അതുമതി”

അങ്ങനെ എന്റെ ബുദ്ധിയിൽ ഞാൻ അഭിമാനം കൊണ്ടു.കൂട്ടുകാരോട് മൂന്നുമാസം സമയമാണ് ഞാൻ ചോദിച്ചത്.അത് ഏതാണ്ട് തീരാറായി.

ഒരുദിവസം അത്യാവശ്യമായിട്ടവൾ നേരിട്ടു കാണണമെന്നു പറഞ്ഞു. ഓക്കെ എന്ന് ഞാനും. ഇനിയവൾ ഞാനാണെന്ന് അറിഞ്ഞാലും വിട്ടുപോകില്ല.ഞങ്ങൾ അത്രക്കും ഗാഢമായ പ്രണയത്തിലാണു.കാരണം ഞാൻ മനസിലാക്കിയിടത്തോളം മനസിൽ നന്മയുളള പെൺകുട്ടിയാണവൾ.

ഞങ്ങൾ പരസ്പരം കണ്ടുമുട്ടി.എന്നെ കണ്ടതേ അവൾ ഞെട്ടി.കാര്യങ്ങളെല്ലാം ഞാൻ തുറന്നു പറഞ്ഞു. ബെറ്റ് വെച്ചതാണെങ്കിലും എനിക്ക് അന്നും നിന്നെ ഇഷ്ടമായിരുന്നു”

എന്തായാലും അവൾ എന്നെയും ഞാൻ അവളെയും തേച്ചിട്ട് പോയില്ല.അവൾക്ക് ആലോചകൾ വരുന്നത്രേ.കല്യാണം വേഗം നടത്തിയില്ലെങ്കിൽ പിന്നെ മംഗല്യയോഗം മുപ്പതാം വയസ്സിലെ ഉളളൂന്ന് കണിയാൻ പറഞ്ഞത്രെ.

എനിക്ക് വയസ്സ് ഇരുപത്തിയൊന്ന് തികയാൻ ഏതാനും ആഴ്ചകൾ മാത്രം. തല പെരുത്തതേ അവൾ തന്നെ സൊല്യൂഷൻ പറഞ്ഞു തന്നു.

“രണ്ടാഴ്ച കഴിഞ്ഞു നിനക്കു ഇരുപത്തിയൊന്നു വയസ്സാകുമല്ലോ.അന്നുതന്നെ നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം.പഠിത്തം കഴിഞ്ഞു വീട്ടിൽ അറിയിച്ചാൽ മതി”

“നീയാടീ യഥാർത്ഥ കാമുകി”

“പിന്നല്ലാതെ.നിന്നെ മനസ്സിൽ കൊണ്ട് നടന്നിട്ട് മറ്റൊരാളെ സ്വീകരിക്കാൻ എനിക്ക് കഴിയില്ലെടാ.വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ നമുക്കൊരുമിച്ച് ജീവിക്കാം”

“ടീ ജോലിയൊന്നും കിട്ടാതെ”

“എടാ ജോലിയും പ്രതീക്ഷിച്ചിരുന്നാൽ മാമ്പഴം കാക്ക കൊണ്ട് പോകും.നാട്ടിൽ ഇഷ്ടം പോലെ പണിയുണ്ട്‌.കൂലിപ്പണി .താലികെട്ടിയ പെണ്ണിനെ പട്ടിണിക്കിടാതിരിക്കാൻ ആ ജോലി തന്നെ ധാരാളം. കുറച്ചു സ്നേഹം,,, കൂടുതൽ കരുതൽ.എനിക്കത്രയും മതി.എന്നും നിന്നെ സേവിച്ചു നിന്റെ പ്രിയ പത്നിയായി ഞാൻ കൂടെ കാണും”

ശരിക്കും അവൾ എന്റെ കണ്ണു തുറപ്പിക്കുക ആയിരുന്നു. കൂലിപ്പണിയിലും നന്മയുണ്ടെന്ന് അവൾ മനസിലാക്കി തന്നു.ഇത്രയും സ്നേഹിക്കുന്നവളെ കൈവിടാൻ ഞാനൊരുക്കം അല്ലായിരുന്നു.

അങ്ങനെ തീരുമാനിച്ചത് പോലെ കാര്യങ്ങൾ നടന്നു.വീട്ടുകാർ സമ്മതിക്കാഞ്ഞപ്പോൾ ഞങ്ങൾ ഒന്നിച്ചു താമസം തുടങ്ങി. പന്തയത്തിൽ ഞാൻ ജയിച്ചെങ്കിലും കല്ല്യാണ ചിലവ് ചോദിച്ചു കൂട്ടുകാർ വീണ്ടും പോക്കറ്റ് കീറി.

ഞങ്ങക്കു താമസിക്കാനുളള വാടകവീട് കൂട്ടുകാർ ശരിയായി തന്നു.ഞങ്ങൾ അവിടെ ചെന്നപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. വീട്ടിലേക്ക് ആവശ്യമുള്ള പലചരക്കു സാധങ്ങളും പാത്രങ്ങളും ബെഡ്ഡും അങ്ങനെ അത്യാവശ്യമുളള പലതും അവിടെ ഉണ്ടായിരുന്നു.

“ഞങ്ങളുടെ പ്രിയ സുഹൃത്തിനായി ഞങ്ങൾ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെയെന്തു സൗഹൃദം ആണെടാ നമ്മൾ തമ്മിൽ”

ശരിക്കും അവന്മാർ ഞങ്ങളെ അത്ഭുതപ്പെടുത്തി.ഒരു ചെറിയൊരു ഓഫീസ് ജോലി ഞങ്ങളുടെ സാറും ശരിയായി തന്നു.ഞങ്ങൾ അവിടെ ജീവിതം തുടങ്ങുകയായിരുന്നു.

“നീയെന്താടാ ആലോചിക്കുന്നത് .പകൽ സ്വപ്നം കാണുവാണോ.”

പ്രിയ പത്നിയുടെ ചോദ്യമെന്നെ ചിന്തയിൽ നിന്നുണർത്തി.

ഞാൻ നമ്മുടെ കാര്യങ്ങൾ ഓർക്കുക ആയിരുന്നു.

“ദുരന്തങ്ങൾ ആരെങ്കിലും ഓർക്കുമോടാ”

അവളെന്നെ കളിയാക്കി

“എനിക്കിഷ്ടമാടീ ഈ ദുരന്തം. എപ്പോഴും ഓർക്കാനും ഓമനിക്കാനും”

“ഞാൻ ചുമ്മാ പറഞ്ഞതാടാ.ഐ ലവ് യൂ ടാ”

“ഉം ലബ്യൂ..ഒരാൾ കൂടി വരാറായി വീട്ടിലേക്ക് അപ്പോഴാ അവളുടെ പ്രേമം”

“കുഞ്ഞു വന്നാലും നമ്മൾ ഇങ്ങനെ പ്രണയിച്ചു കൊണ്ടിരിക്കും.വാർദ്ധക്യത്തിലും നമ്മളൊന്നായി ഈശ്വരൻ മരണം കൊണ്ട് വേർപെടുത്തും വരെ”

പെട്ടെന്ന് ഞാനാ ചുണ്ടുകൾ പൊത്തി.

“വേർപെടുത്തുന്ന കാര്യം മാത്രം പറയരുത്”

എന്റെ മറുപടി കേട്ടതും അവൾ എന്നിലേക്ക് ചാഞ്ഞു.

ഒരു ഏങ്ങലോടെ

“ഒരുമിച്ച് ജീവിച്ചു കൊതി തീരാഞ്ഞതിനാൽ”

About Intensive Promo

Leave a Reply

Your email address will not be published.