ഒരു കാലത്ത് ലൈംഗീകതയെ പാപമായി കണ്ടിരുന്നു എന്നാല്‍ ഇന്ന് കഥയാകെ മാറിയിരിക്കുകയാണ്. പുത്തന്‍തലമുറ ലൈംഗീകതയെ നോക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ ഞെട്ടിപോകും.വിവാഹത്തിന് മുമ്പുള്ള ലൈംഗീകതയെ പാപമായി കണ്ടിരുന്ന തലമുറയെ മലര്‍ത്തിയടിച്ച് എന്തിനും തയ്യാറായിരിക്കുകയാണ് പുത്തന്‍തലമുറ. ഒരു ഡിമാന്റ് കൈയ്യില്‍ കോണ്ടം ഉണ്ടാകണം.
കേട്ടാല്‍ ഞെട്ടണ്ട ഇന്നത്തെ തലമുറയുടെ സെക്‌സിനെ കുറിച്ചുള്ള കാഴ്ചപാടിനെ കുറിച്ചെടുത്ത സര്‍വ്വയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സാഹചര്യം അനുകൂലമെങ്കില്‍, ആരും അറിയില്ലെങ്കില്‍ സെക്‌സിനു തയാറാണോ എന്ന ചോദ്യത്തിന് പാരമ്പര്യ സദാചാര സങ്കല്‍പങ്ങളുടെ പളുങ്കുകൊട്ടാരം തകര്‍ക്കുന്നതാണ് കേരളത്തിലെ പുതുതലമുറയുടെ പ്രതികരണം. അതേ എന്നാണ് നമ്മുടെ ഭൂരിഭാഗം യുവതലമുറയുടേയും പ്രതികരണം.
സെക്സിന് താല്‍പര്യമുണ്ടെങ്കില്‍ വരാം.., പൈസ വേണ്ട .. സൗന്ദര്യം വേണം .. സാഹചര്യം നല്ലതായിരിക്കണം ..കോണ്ടം ഉപയോഗിക്കണം .. സെക്‌സ് ചെയ്യാം .. മലയാളത്തിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ കന്യക നടത്തിയ സര്‍വേയിലാണ് ലൈംഗികമൂല്യങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍. മിസ്ഡ് കോളിലും ചാറ്റിങ്ങിലുമായി കാമുകന്‍മാരോടൊപ്പം ഒളിച്ചോടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നതായും സര്‍വ്വേ പറയുന്നു.
അവിവാഹിതരുമായി വിവാഹിതകളുടെ ബന്ധങ്ങള്‍ കൂടുന്നതായി കുടുംബകോടതികളിലെ കേസുകള്‍ വ്യക്തമാക്കുന്നതും സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു.പങ്കാളിയുടെ വിവാഹേതരബന്ധം സഹിച്ചും ക്ഷമിച്ചും കുടുംബത്തിനും കുട്ടികള്‍ക്കുംവേണ്ടി എല്ലാം മറന്ന് ജീവിക്കുന്ന സര്‍വംസഹയായ മലയാളിനാരിയൊക്കെ പഴങ്കഥ. ജോലിക്കാരായ നല്ലൊരുശതമാനം സ്ത്രീകള്‍ വീട്ടില്‍നിന്നോ ഭര്‍ത്താവില്‍നിന്നോ വേണ്ടത്ര വൈകാരികപിന്തുണയില്ലാതാവുമ്പോള്‍ പരപുരുഷന്മാരെ ആശ്രയിക്കുന്നുണ്ട്.