Breaking News
Home / Lifestyle / വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു..!!

വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു..!!

കാമുകനോടൊപ്പം ജീവിക്കുന്നതിനു വേണ്ടി ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി വധിച്ചു. ആന്ധ്രാപ്രദേശിലെ വിസിയനഗരത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. വിവാഹം കഴിഞ്ഞ് പത്താം ദിവസമാണ് സരസ്വതി എന്ന യുവതി ഭര്‍ത്താവായ ഗൗരിശങ്കര റാവുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഏപ്രില്‍ 28നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശിവ എന്ന യുവാവുമായി സരസ്വതി പ്രണയത്തിലായിരുന്നു. എന്നാല്‍ ഗൗരിശങ്കര റാവുമായി സരസ്വതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിക്കുകയും സമ്മതമില്ലാതെ നടത്തുകയും ചെയ്തു. എന്നാല്‍ ഇയാളുമായി ജീവിക്കാന്‍ താല്‍പര്യമില്ലായിരുന്ന സരസ്വതി കാമുകനായ ശിവനോടൊത്ത് ജീവിക്കുന്നതിനായി ഭര്‍ത്താവിനെ വധിക്കണമെന്നാവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘത്തെ സമീപിക്കുകയായിരുന്നു.

ഇതിനായി ഭര്‍ത്താവിനെ താന്‍ അവരാവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കാമെന്നും ഇവര്‍ വാക്കു കൊടുത്തു. തങ്ങളുടെ പണവും ആഭരണങ്ങളും കവരാനെത്തുന്ന ഭാവേനയെത്തി വധിക്കണമെന്നായിരുന്നു സരസ്വതി ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയ നിര്‍ദ്ദേശം.

സരസ്വതി ആവശ്യപ്പെട്ടതു പോലെ ഭര്‍ത്താവുമായി ഇവര്‍ ഷോപ്പിംഗിന് പോയ സമയത്ത് കാമുകനും ക്വട്ടേഷന്‍ സംഘവും ഇവരെ പിന്തുടരുകയും ഗൗരിശങ്കര റാവുവിനെ വെട്ടിക്കൊല്ലുകയുമായിരുന്നു. കവര്‍ച്ചസംഘം ഇയാളെ വധിച്ചതാണെന്ന് വരുത്തിതീര്‍ക്കുവാന്‍ സരസ്വതിയുടെ കൈയ്യില്‍ ഇവര്‍ ചെറിയ മുറിവ് വരുത്തുകയും ആഭരണങ്ങളും പണവും കൊണ്ടുപോവുകയും ചെയ്തു.

തുടര്‍ന്ന് സരസ്വതി തന്നെയാണ് കവര്‍ച്ചാസംഘം തന്റെ ഭര്‍ത്താവിനെ വധിച്ചതെന്ന് പോലീസിനെ അറിയിച്ചത്. എന്നാല്‍ സരസ്വതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഫോണ്‍കോളുകള്‍ നിരീക്ഷിച്ചും മറ്റും നടത്തിയ അന്വേഷണത്തില്‍ സരസ്വതി ഭര്‍ത്താവിനെ വധിക്കുവാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് കണ്ടെത്തി. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

About Intensive Promo

Leave a Reply

Your email address will not be published.