Breaking News
Home / Lifestyle / ബന്ധുവിന് അപകടം പറ്റിയെന്ന് കള്ളം പറഞ്ഞ് ഹോട്ടലിലെത്തിച്ച് വിദ്യാര്‍ത്ഥിനിയെ മയക്കി കിടത്തി ട്യൂഷന്‍ മാസ്റ്റര്‍ പീഡിപ്പിച്ചു..!!

ബന്ധുവിന് അപകടം പറ്റിയെന്ന് കള്ളം പറഞ്ഞ് ഹോട്ടലിലെത്തിച്ച് വിദ്യാര്‍ത്ഥിനിയെ മയക്കി കിടത്തി ട്യൂഷന്‍ മാസ്റ്റര്‍ പീഡിപ്പിച്ചു..!!

തനിക്ക് ഏറെ അടുത്ത് പരിചയമുള്ള ഒരു അധ്യാപകന്‍ ഇങ്ങനെ വഞ്ചിയ്ക്കുമെന്ന് വിദ്യാര്‍ത്ഥിനി ചിന്തിച്ച് കാണില്ല. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നിന്നുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണ്. തമിഴ്നാട് സ്വദേശിയായ യുവതിയെ ട്യൂഷന്‍ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കി.

നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ഓപ്പണ്‍ സ്‌കൂള്‍ സമ്പ്രദായത്തില്‍ ബികോം പഠിക്കുന്നതിനാല്‍ ട്യൂഷന്‍ പഠിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച പരിചയമുള്ള ഒരാള്‍ക്ക് അപകടം സംഭവിച്ചുവെന്ന കള്ളം പറഞ്ഞു ട്യൂഷന്‍ അധ്യാപകനായ യുവാവ് മുകേഷ് കുമാര്‍ യുവതിയെ ഗുഡ്ഗാവിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ഹോട്ടലില്‍വച്ചായിരുന്നു പീഡിപ്പിച്ചത്. യുവതിയെ മയക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതി ഞായറാഴ്ച രാവിലെ വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ യുതിയും കുടുംബാംഗങ്ങളും പരാതി നല്‍കി. മയൂര്‍ വിഹാര്‍ ഫേസ് ത്രീ എ ടു പോക്കറ്റില്‍ താമസിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ വൈകീട്ടും കേസെടുക്കാന്‍ പോലീസ് മടിച്ചു.

യുവതിയെ ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പീഡനം നടന്നതായി പരാതിയും തെളിവ് ലഭിച്ചിട്ടും പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെ മയൂര്‍ വിഹാറിലെ മലയാളികള്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ പ്രതിഷേധമായി എത്തിയതോടെ രാത്രി എട്ടു മണിയോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുകയായിരുന്നു.

വിവരം പുറത്ത് പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും മറ്റും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ പിന്തുണ കിട്ടിയതോടെ വിദ്യാര്‍ത്ഥിനി പരാതിയുമായി എത്തുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.