വേനല്‍ക്കാലത്ത് ഏറെ ഡിമാന്‍ഡുള്ള തണ്ണിമത്തനും പൊട്ടുവെള്ളരിയും കൃഷിചെയ്ത് വിജയം വരിച്ച ഒരു കര്‍ഷകനെ പരിചയപ്പെടാം. ആലപ്പുഴ ജില്ലയില്‍ അരൂരിനടുത്തുള്ള പെരുമ്പളം ദ്വീപിലെ യുവകര്‍ഷകനായ ശ്രീകുമാറിന്റേതാണ് ഈ വിജയഗാഥ. കേരളത്തിന് അപരിചിതമായ ഷെമാം എന്നറിയപ്പെടുന്ന മസ്ക് മെലണും ഇദ്ദേഹം വിജയകരമായി കൃഷിചെയ്ത് വിജയകരമായി കൃഷിചെയ്ത് വിളവെടുത്തുകഴിഞ്ഞു.
എഴുപത് ദിവസം കൊണ്ട് ഒരേക്കര്‍ സ്ഥലത്താണ് ഈ മൂന്ന് വിളകളും കൃഷി ചെയ്ത് വിളവെടുത്തത്. അതും വളരെ കുറഞ്ഞ ചെലവില്‍. കേവലം 20, 000 രൂപയാണ് കൃഷിച്ചെലവ്. ലാഭമോ രണ്ട് ലക്ഷത്തി നാല്‍പതിനായിരം രൂപയും..! വിഡിയോ കാണാം എല്ലാവരും പരമാവധി ഷെയര്‍ ചെയ്യൂ എല്ലാവര്‍ക്കും ഒരു പ്രചോദനമാകട്ടെ