മൂവാറ്റുപുഴയിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മയും കിണറ്റിലേക്കു ചാടി. നാൽപതടിയോളം ആഴത്തിലുള്ള കിണറ്റിൽ കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് അമ്മ ഒരു മണിക്കൂറോളം കിടന്നു.
ഒടുവിൽ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി ഇരുവരെയും പുറത്തെത്തിച്ചു. ആയവന കാലാമ്പൂർ സിദ്ധൻപടി കുന്നക്കാട്ടു മല കോളനിയിൽ ബിജുവിന്റെ ഭാര്യ മിനിയും (40) മകൻ അലനു (എട്ട്) മാണ് കിണറ്റിൽ വീണത്.
കളിക്കുമ്പോൾ കിണറ്റിലേക്കു വീണ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ, കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ സേനാ ഉദ്യോഗസ്ഥർ നെറ്റും കോണിയും ഉപയോഗിച്ച് കിണറ്റിലിറങ്ങി അമ്മയെയും കുഞ്ഞിനെയും പുറത്തെത്തിച്ചു.പരുക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
കുഞ്ഞ് കിണറ്റില്‍ വീണയുടനെ മുന്നും പിന്നും ആലോചിക്കാതെ ആഴമുള്ള കിണറ്റിലേക്ക് ആ അമ്മ എടുത്ത് ചാടാന്‍ കാണിച്ച മനസ്സിനെ കയ്യടിക്കുകയാണ് കേരളമാകെ സോഷ്യല്‍ മീഡിയയും ഒരു നിമിഷം വൈകിയിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു എന്തായാലും ആ അമ്മക്ക് നല്‍കാം നിറഞ്ഞ കയ്യടി